NEWS UPDATE

6/recent/ticker-posts

33കാരൻ നോക്കിയ 3310 ഫോൺ വിഴുങ്ങി; ശസ്​ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു

33കാരൻ വിഴു​ങ്ങിയ 'നോക്കിയ 3310 സെൽഫോൺ' ശസ്​ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊ​സോവോയിലെ പ്രിസ്റ്റീന സ്വദേശിയായ യുവാവാണ് ഫോൺ വിഴുങ്ങിയത്. ഡോ. സ്കെന്ദർ തെൽകുവിന്റെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.[www.malabarflash.com]


ഫോൺ വിഴുങ്ങിയതിന്​ പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ സ്കാൻ ചെയ്യുകയും ഫോണിന്‍റെ ബാറ്ററിയടക്കം വിഴുങ്ങിയതിനാല്‍ യുവാവിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു.

വയറിനുള്ള ഫോൺ മൂന്ന് ഭാ​ഗങ്ങളിലായി കിടക്കുന്നതാണ് പരിശോധനയിൽ കാണാനായതെന്നും ഡോ സ്കെന്ദർ പറഞ്ഞു. രോഗിയില്‍ നിന്നും പുറത്തെടുത്ത പിങ്ക് നിറത്തിലുള്ള നോക്കിയ 3310 ഫോണിന്റെ ചിത്രങ്ങളും, എന്‍ഡോസ്‌കോപ് ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളും, രോഗിയുടെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള എക്സ്-റേ റിപ്പോർട്ടുകളും മാധ്യമങ്ങളുമായി ഡോക്ടർ പങ്കുവച്ചു.

ഫോൺ എന്തിനാണ് വിഴുങ്ങിയതെന്ന് യുവാവിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചതെന്നും ഡോക്ടർ പറയുന്നു. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാൻ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Post a Comment

0 Comments