Top News

പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞു; ബസിന് അടിയിൽപെട്ട യുവതി മരിച്ചു

ചങ്ങനാശേരി: സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതിക്കു ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ഏകമകൾ സുബി ജോസഫ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5:35ന് വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപമായിരുന്നു അപകടം.[www.malabarflash.com]


ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്. പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്.

പൂവത്തുംമൂടിനു സമീപം ബസ്, സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിൽപെടുകയുമായിരുന്നു. 

പ്രതിശ്രുത വരൻ അദ്‌ഭുതകരമായി രക്ഷപെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post