NEWS UPDATE

6/recent/ticker-posts

കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍

തിരുവനന്തപുരം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്‌മാന്‍ നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)നെയാണ് ബാലരാമപുരം പോലീസ് പിടികൂടിയത്.[www.malabarflash.com]


ബാലരാമപുരം പഴയകട ലൈനില്‍ ആശാ ഹാന്റ്‌ലൂമില്‍ നിന്ന് നിരവധി തവണകളിലായി കൈത്തറി വസ്ത്രം വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാളെ മലപ്പുറത്ത് നിന്ന് ബാലരാമപുരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് സംഭവത്തിന്റെ തുടക്കം. ബാലരാമപുരത്തെ ആശാ ഹാന്റ്‌ലൂമിലെത്തി ആദ്യഘട്ടങ്ങളില്‍ ചെറിയ തുക നല്‍കി കൈത്തറി വസ്ത്രങ്ങള്‍വാങ്ങി ഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയാണ് പിന്നീട് ചെമ്മാട് മഞ്ചേരി കോഴിക്കോടുമുള്ള സ്ഥലങ്ങളിൽ അബ്ദുള്‍ഗഫൂറും പാര്‍ട്ട്ണര്‍മാരും നടത്തുന്ന വസ്ത്രശാലകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 25 ലക്ഷത്തോളം രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങി തുക നല്‍കാതെ മുങ്ങിയത്. ആശാ ഹാന്റ്‌ലൂം ഉടമ കുട്ടപ്പൻ നിരവധി തവണ തുകയ്ക്ക് വേണ്ടി ഗഫൂറിനെ സമീപിച്ചിരുന്നെങ്കിലും ഭീഷണപ്പെടുത്തി ഉടമയെ തിരികെ അയക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടപ്പന്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്.പി അനില്‍കുമാര്‍ ബാലരാമപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, എസ്.ഐ വിനോദ്കുമാര്‍, എഎസ്ഐ ബൈജു, സിപിഒമാരായ ശ്രീകന്ത്, ബിജു എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരക്കിയ അബ്ദുല്‍ഗഫൂറിനെ റിമാൻഡ് ചെയ്തു

Post a Comment

0 Comments