Top News

കിടിലൻ മാറ്റങ്ങളോടെയെത്തുന്നു ഐ.ഒ.എസ്​ 15; റിലീസ്​ ഡേറ്റ്​, ഏതൊക്കെ ഫോണുകളിൽ ലഭിക്കും, അറിയാം വിശേഷങ്ങൾ

ഐഫോൺ 13 ലോഞ്ചിന്റെ ആവേശത്തിലാണ്​ ആപ്പിൾ പ്രേമികൾ. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും പുതിയ മോഡലുകളിലേക്ക്​ ആളുകളെ ആകർഷിക്കാനായി കാമറയിലും ബാറ്ററിയിലും മറ്റ്​ സവിശേഷതകളിലും കാര്യമായ അപ്​ഗ്രേഡ്​ ആപ്പിൾ വരുത്തിയിട്ടുണ്ട്​. അതേസമയം, ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ​ പുതുക്കിയ പതിപ്പുകള്‍ സെപ്റ്റംബര്‍ 20ന് റിലീസ്​ ചെയ്യാൻ പോവുകയാണ്​.[www.malabarflash.com]


ഐ.ഒ.എസ് 15, ഐപാഡ്ഒഎസ് 15 എന്നിവയാണ്​ വലിയ മാറ്റങ്ങളോടെ അവതരിപ്പിക്കാൻ പോവുന്നത്​. കൂടെ വാച്ച് ഒഎസ്, മാക് ഒഎസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതുക്കിയ വേര്‍ഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപയോക്താക്കൾക്ക് ഒരുമിച്ച് ഉള്ളടക്കങ്ങൾ ആസ്വദിക്കാനും ഫേസ് ടൈം വഴി സ്ക്രീനുകൾ പങ്കിടാനും അനുവദിക്കുന്ന 'ഷെയർപ്ലേ' ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് വരുന്നത്. 

വീഡിയോ കോളുകളുടെ സമയത്ത് ഉപയോക്താക്കൾക്ക് പോർട്രെയിറ്റ് മോഡ് ഉപയോഗിക്കാനുള്ള ഫീച്ചറും വരുന്നുണ്ട്​. കൂടാതെ, സ്റ്റാൻഡേർഡ്, വോയ്സ് ഐസൊലേഷൻ, വൈഡ് സ്പെക്ട്രം എന്നീ മൂന്ന് മോഡുകൾ ഉപയോഗിച്ച് മൈക്രോഫോൺ ക്രമീകരിക്കാനുള്ള ഓപ്ഷനുകളും ഉണ്ട്. 

ഉപയോക്താക്കൾക്ക് ഇനിമുതൽ ഒരു പ്രത്യേക വെബ്‌ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവരെ വിഡിയോ കോളിലേക്ക്​ ക്ഷണിക്കാനും കഴിയും - അവർ വിൻഡോസോ ആൻഡ്രോയ്​ഡ്​ സോഫ്റ്റ്​വെയറോ ഉപയോഗിക്കുന്നവർ ആണെങ്കിൽ പോലും.

ഐ.ഒ.എസ് 15, സന്ദേശങ്ങളിലും മെമ്മോജിയിലും നോട്ടിഫിക്കേഷനുകളിലും സഫാരി ബ്രൗസറിലും വാലറ്റിലുമടക്കം നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നുണ്ട്​. പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഐഫോണ്‍ 6എസ് മുതലുള്ള എല്ലാ ഫോണുകള്‍ക്കും, ഐപാഡ് എയര്‍ 2 മുതലുള്ള ഐപാഡുകള്‍ക്കും, ആപ്പിള്‍ വാച്ച് മൂന്നാം ജനറേഷൻ മുതലുള്ള സ്മാര്‍ട് വാച്ച് സീരീസിനും ലഭ്യമാക്കും.

Post a Comment

Previous Post Next Post