NEWS UPDATE

6/recent/ticker-posts

പുഴയില്‍ ഇറങ്ങിയ ആറ് വയസ്സുകാരനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മുങ്ങിമരിച്ചു

വ​ളാ​ഞ്ചേ​രി: പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ മ​ക​നും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മാ​താ​വും മു​ങ്ങി​മ​രി​ച്ചു. കൂ​ട​ല്ലൂ​ർ കൂ​ട്ട​ക്ക​ട​വ് ഇ​ട​പ്പ​റ​മ്പി​ൽ കോ​മു​വിന്റെ മ​ക​ളും വ​ളാ​ഞ്ചേ​രി ഇ​രി​മ്പി​ളി​യം വെ​ണ്ട​ല്ലൂ​ർ കാ​ളി​യ​ത്ത് അ​ബ്​​ദു​ൽ അ​സീ​സിന്റെ ഭാ​ര്യ​യു​മാ​യ ബേ​ബി ഫെ​മി​ന (37), മ​ക​ൻ മു​ഹ​മ്മ​ദ്​ സി​നാ​ൻ (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര​ത​പ്പു​ഴ​യു​ടെ കൂ​ട​ല്ലൂ​ർ കൂ​ട്ട​ക്ക​ട​വി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം.[www.malabarflash.com]


ഭാ​ര​ത​പ്പു​ഴ​യും തൂ​ത​പ്പു​ഴ​യും സം​ഗ​മി​ക്കു​ന്ന കൂ​ട്ട​ക്ക​ട​വ് പാ​ല​ത്തിന്റെ സ​മീ​പ​മാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വി​വാ​ഹം ക​ഴി​ഞ്ഞ ബേ​ബി ഫെ​മി​ന​യു​ടെ മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും കൂ​ട്ട​ക്ക​ട​വി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​രു​ന്നി​ന്​ ക്ഷ​ണി​ച്ച​പ്പോ​ൾ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രു​ടെ വീ​ടിന്റെ തൊ​ട്ട​ടു​ത്തു​ള്ള പു​ഴ​യി​ലാ​ണ്​ ഇ​റ​ങ്ങി​യ​ത്. ഈ ​ഭാ​ഗ​ത്ത് പൊ​തു​വേ ഒ​ഴു​ക്ക് കൂ​ടു​ത​ലും ച​ളി നി​റ​ഞ്ഞ​തു​മാ​ണ്.

മു​ഹ​മ്മ​ദ്​ സി​നാ​ൻ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ച​ളി​യി​ൽ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മ​ക​നെ ര​ക്ഷി​ക്കാ​നാ​ണ് ഉ​മ്മ ബേ​ബി​യും ഇ​റ​ങ്ങി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ റി​യാ​സ് ര​ണ്ടു​പേ​രെ​യും പി​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​ക്കെ​ത്തി​ച്ചു. ബേ​ബി​ഫെ​മി​ന​യു​ടെ മൃ​ത​ദേ​ഹം എ​ട​പ്പാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മു​ഹ​മ്മ​ദ്​ സി​നാേ​ൻ​റ​ത്​ കൂ​റ്റ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്. തൃ​ത്താ​ല പോ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. 

ബേ​ബി ഫെ​മി​ന​യു​ടെ മ​റ്റു മ​ക്ക​ൾ: സ​ന, ലി​യ, റ​ബി​യ ഷെ​റി​ൻ. മാ​താ​വ്: ആ​മി​ന​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫി​റോ​സ്, ജാ​ഫ​ര്‍, റി​യാ​സ്.

Post a Comment

0 Comments