ബേക്കൽ: ബേക്കൽ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. ബേക്കൽ മൗവ്വലിലെ അബ്ദുർ റഹ് മാന്റെ മകൻ നസീർ (42) ആണ് മരിച്ചത്.[www.malabarflash.com]
ഷാർജയിലെ ഒരു കെട്ടിടത്തിൽ വച്മാനായി ജോലി ചെയ്ത് വരികയായിരുന്നു നസീർ. ജോലിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ ഷാർജ കുവൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഹസീന. മക്കൾ: ഫയാസ് ( 12 ), അബ്ദുർ റഹ്‌മാൻ (ഏഴ്).

സഹോദരങ്ങൾ: സ്വാലിഹ്, ശബീർ, ഇല്യാസ്, സുഹ്റ, ഖദീജ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
Post a Comment