തളിപ്പറമ്പ്: തളിപ്പറമ്പിലെ ദേശസാല്‍കൃത ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ സംശയിക്കുന്ന ആളെ മരിച്ചനിലയില്‍ കണ്ടെത്തി. ബാങ്കിലെ അപ്രൈസറായി ജോലി ചെയ്യുന്ന രമേശനെയാണ്(53വയസ്സ്) വീടിനു സമീപമുളള കിണറില്‍ കണ്ടെത്തിയത്.[www.malabarflash.com]
രമേശന്‍ കുറച്ചുനാളായി ഒളിവിലാണ്. തട്ടിപ്പ് കണ്ടെത്തിയതിലെ സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് സംശയിക്കുന്നത്. ബിനാമി പേരില്‍ ഇയാള്‍ നിരവധി തവണ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് മുക്കുപണ്ടം പകരം വയ്ക്കും.
കിണറില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാരിലൊരാളാണ് പോലിസിനെ അറിയിച്ചത്. പോലിസും അഗ്നിശമന സേനയുംചേര്‍ന്ന് രാത്രി എട്ടു മണിയോടെ മൃതദേഹം പുറത്തെടുത്തു. രമേശന്‍ സഹോദരന്‍ ബാബുവിനൊപ്പമാണ് താമസം.
Post a Comment