NEWS UPDATE

6/recent/ticker-posts

'ഓപ്പറേഷൻ എ.ടി.എം'; മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയിൽ കുടുങ്ങി യുവാവ്

കോയമ്പത്തൂർ: അലാറം കേട്ട് എ.ടി.എമ്മിന്റെ ഷട്ടർ തുറന്ന നാട്ടുകാരും പോലീസുകാരും അമ്പരന്നു. എ.ടി.എം മെഷീന്റെ മുകൾഭാഗത്ത് പുറത്തേക്ക് തല നീട്ടി യുവാവ് രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്.[www.malabarflash.com]

സംഭവം നടന്നത് നാമക്കൽ ജില്ലയിലെ അണിയാപുരം വൺ ഇന്ത്യ എ.ടി.എമ്മിലാണ്. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനോടൊപ്പം യുവാവിന്റെ നിലവിളി ശബ്ദവും കേട്ടാണ് നാട്ടുകാർ ഉണർന്നത്. പിന്നീട് റോന്ത് പോലീസും സ്ഥലത്തെത്തി.

ബിഹാർ സ്വദേശി കിഴക്ക് സാംറാൻ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് ഊരാക്കുടുക്കിൽ പെട്ടത്. മോഹനൂർ അടുത്തുള്ള സ്വകാര്യ കോഴിതീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. തുറന്നിരുന്ന എടിഎം മുറിക്കകത്തേക്ക് കയറി ഷട്ടർ താഴേക്കിറക്കിയാണ് 'ഓപ്പറേഷൻ എ.ടി.എം' തുടങ്ങിയത്. യന്ത്രത്തിന് മുകൾഭാഗത്തെ ഭാഗം മാറ്റി ഉള്ളിലേക്ക് ഇറങ്ങിയ ഇയാൾ പണം കണ്ടെങ്കിലും പിന്നീട് ഇറങ്ങാനോ പുറത്തേക്ക് വരാനോ സാധിക്കാതെ കുടുങ്ങി കിടക്കുകയായിരുന്നു.

പോലീസ് എത്തുമ്പോൾ ഫോട്ടോയും വീഡിയോയും എടുത്തു കഴിഞ്ഞാൽ എന്നെ ഒന്ന് പുറത്തിറക്കി തരണമെന്ന് തമിഴിൽ ആവശ്യപ്പെട്ടു. പണമെടുക്കാൻ കയറിയതാണെന്നും തന്റെ പണം ഉള്ളിൽ കുടുങ്ങിയതിനാൽ എടുക്കാനായാണ് ഉള്ളിൽ കയറിയതെന്നും പോലീസിനോട് വിശദീകരിച്ചു. പുറത്തെടുക്കാൻ വൈകിയതിന് ഇയാൾ ആക്രോശിക്കുകയും ചെയ്തു. 

മോഷണ ശ്രമത്തിന് ബാങ്കിന്റെ പരാതിയിൽ പോലീസ് കേസെടുത്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തു. എ.ടി.എം മിഷനിൽ 2.65 ലക്ഷം രൂപ ഉണ്ടായിരുന്നു.

Post a Comment

0 Comments