ജയ്പുർ: ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലാണ് സംഭവം നടന്നത്. യുവാവ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ് നഗറാണ് മരിച്ചത്.[www.malabarflash.com]
പൊട്ടിത്തെറിക്ക് പിന്നാലെ, ഇരുചെവികൾക്കും പരിക്കേറ്റ രാകേഷ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
ഫോണുമായി ബന്ധിപ്പിച്ച വയർലെസ് ഇയർഫോണിൽ സംസാരിക്കവേ, ഉപകരണം പൊട്ടിത്തെറിക്കുകയും യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു. ഇരുചെവികൾക്കും പരിക്കേറ്റ നിലയിൽ യുവാവിനെ സിദ്ധിവിനായക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
'ഇത് ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ സംഭവമായിരിക്കും. ഇയർഫോൺ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്," -ഡോക്ടർ എൽ.എൻ രുണ്ട്ല പറഞ്ഞു.

Post a Comment