Top News

പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പോത്തൻകോട് ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി നിയമ വിദ്യാർഥിനി തൽക്ഷണം മരിച്ചു.[www.malabarflash.com] 

കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം ജമീല മൻസിലിൽ തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗർ വന്ദനം ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകൾ ലോ കോളജ് മൂന്നാം വർഷ വിദ്യാർഥിനി അനൈന (21) യാണു മരിച്ചത്. കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും മാതാപിതാക്കളെയും പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം‍. കാറിന്റെ പിൻസീറ്റിൽ വലതു ഭാഗത്തായിരുന്നു അനൈന. എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തിൽ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16-ാം മൈൽ പൊയ്കയിൽ അഹമ്മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ഷംസീർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. 

അനൈനയുടെ മൃ‍തദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. 

Post a Comment

Previous Post Next Post