NEWS UPDATE

6/recent/ticker-posts

ല​ക്ഷ​ദ്വീ​പി​ല്‍നി​ന്നു​ള്ള കു​ഞ്ഞി​ന് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​ജീ​വ​ന്‍

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ നി​​​ന്നു​​​ള്ള ആ​​​റു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​ന് ക​​​ര​​​ള്‍​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പു​​​തു​​​ജീ​​​വ​​​ന്‍. ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ആ​​​ന്ത്രോ​​​ത്ത് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ എ. ​​​പി. മു​​​ഹ​​​മ്മ​​​ദ് ഫ​​​താ​​​ഹു​​​ദ്ദി​​​ന്‍റെ​​​യും കെ. ​​​സി. സ​​​റീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​ള്‍ ഫാ​​​ത്തി​​​മ ഫി​​​ല്‍​സ​​​യാ​​​ണ് കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക്‌​​ഷോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ന്ന ക​​​ര​​​ള്‍​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പു​​​തു​​​ജീ​​​വ​​​ന്‍ നേ​​​ടി​​​യ​​​ത്. ഉ​​​മ്മ സ​​​റീ​​​ന​​​യാ​​​ണ് ക​​​ര​​​ള്‍ ദാ​​​നം ചെ​​​യ്ത​​​ത്.[www.malabarflash.com]

ജ​​​ന്മ​​​നാ ഉ​​ണ്ടാ​​യി​​രു​​ന്ന ക​​​ര​​​ള്‍​രോ​​​ഗം കു​​​ഞ്ഞു​​​ഫാ​​​ത്തി​​​മ​​​യു​​​ടെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​യ​​​തോ​​ടെ എ​​​ത്ര​​​യും നേ​​​ര​​​ത്തേ ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പോം​​​വ​​​ഴി. കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ര​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ടു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ലൊ​​​രാ​​​ളാ​​​ണ് ഫാ​​​ത്തി​​​മ​​​യെ​​​ന്ന് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ വി​​​പി​​​എ​​​സ് ലേ​​​ക്ക്ഷോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ കോം​​​പ്രി​​​ഹെ​​​ന്‍​സീ​​​വ് ലി​​​വ​​​ര്‍ കെ​​​യ​​​ര്‍ വി​​​ഭാ​​​ഗം ചീ​​​ഫ് ലി​​​വ​​​ര്‍ ട്രാ​​​ന്‍​സ്പ്ലാ​​​ന്‍റ് സ​​​ര്‍​ജ​​​ന്‍ ഡോ. ​​​അ​​​ഭി​​​ഷേ​​​ക് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. 

ഇ​​​ത്ര​​​യും ചെ​​​റി​​​യ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ലെ ക​​​ര​​​ള്‍​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ഏ​​​റെ വി​​​ഷ​​​മ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഡോ. ​​​അ​​​ഭി​​​ഷേ​​​ക് യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. കു​​​ഞ്ഞു​​​ക​​​ര​​​ളി​​​ലേ​​ക്ക് ര​​​ക്ത​​​മെ​​​ത്തി​​​ക്കു​​​ന്ന തീ​​​രെ​ ച്ചെ​​​റു​​​തും പൂ​​​ര്‍​ണ​​​വ​​​ള​​​ര്‍​ച്ച​​​യെ​​​ത്താ​​​ത്ത​​​തു​​​മാ​​​യ ര​​​ക്ത​​​ക്കു​​​ഴ​​​ലാ​​​ണ് (പോ​​​ര്‍​ട​​​ല്‍ വെ​​​യി​​​ന്‍) ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി. ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ട്ട അ​​​മ്മ​​​യും കു​​​ഞ്ഞും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഡോ. ​​​യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. 

ഡോ. ​​​അ​​​ഭി​​​ഷേ​​​ക് യാ​​​ദ​​​വി​​​നൊ​​​പ്പം ഡോ. ​​​ന​​​വ​​​നീ​​​ത​​​ന്‍ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍, ഡോ. ​​​ഫ​​​ദ​​​ല്‍ വീ​​​രാ​​​ന്‍​കു​​​ട്ടി, ഡോ. ​​​ധാ​​​രാ​​​വ് ഖെ​​​രാ​​​ഡി​​​യ, ഡോ. ​​​നി​​​ത ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​രടക്കം 25ഓ​​​ളം ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫ്, കോ-​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ സ​​​യ്യ​​​ദ് മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ള്‍ വ​​​ഹാ​​​ബ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ടീ​​​മാ​​​ണ് ഫാ​​​ത്തി​​​മ​​​യ്ക്കു ചി​​​കി​​​ത്സാ​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ​​​ത്.

Post a Comment

0 Comments