Top News

അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി യുഎഇ

അബൂദാബി: അഫ്ഗാനിസ്താന്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അഭയം നല്‍കിയതായി യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.[www.malabarflash.com]


അഷ്‌റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഞായാറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന്‍ വിട്ടത്. ആദ്യം അയല്‍ രാജ്യമായ താജികിസ്താനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപ്പോര്‍ട്ട്. നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യന്‍ എംബസിയുടെ വെളിപ്പെടുത്തല്‍.

Post a Comment

Previous Post Next Post