Top News

മംഗ്ലുരുവില്‍ നിന്ന് യുഎഇയിലേയ്ക്ക് വിമാന സർവീസ് പുനരാരംരംഭിച്ചു

ദുബൈ: കർണാടകയിലെ മംഗ്ലുരുവില്‍ നിന്ന് യുഎഇയിലേയ്ക്ക് വിമാന സർവീസ് പുനരാരംരംഭിച്ചു. മറ്റു കേന്ദ്രങ്ങളിൽ നിന്നു നേരത്തെ വിമാന സർവീസ് പുനരരാംഭിച്ചിരുന്നുവെങ്കിലും മംഗ്ലുരുവിൽ നിന്ന് ബുധനാഴ്ച പറന്നുതുടങ്ങിയത്. മംഗ്ലുരുവിൽ നിന്നു തിരുവനന്തപുരം വഴിയാണ് ബുധനാഴ്ച  എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തിയത്.[www.malabarflash.com]


വ്യാഴഴ്ച അബുദാബിയിലേയ്ക്കും 20ന് ദുബൈയിലേയ്ക്ക് നേരിട്ടും വിമാനം പറക്കുമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

മംഗ്ലുരു നിന്ന് വിമാന സർവീസ് പുനരാരംഭിക്കാത്തതിനാൽ കണ്ണൂർ വിമാനത്താവളമായിരുന്നു കാസർകോട്ടുകാരടക്കം ഒട്ടേറെ മലയാളികളുടെ ആശ്രയം. മംഗ്ലുരു വിമാനത്താവളത്തിൽ റാപിഡ് ആർടി–പിസിആർ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, എയർ ഇന്ത്യാ എക്സ്പ്രസ് ദുബൈ–മുംബൈ ഡ്രീം ലൈനർ വിമാന സർവീസ് ആരംഭിച്ചു. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണു സർവീസ്. 310 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്.

Post a Comment

Previous Post Next Post