NEWS UPDATE

6/recent/ticker-posts

വിവോ വൈ 53 എസ് സ്മാര്‍ട്‌ഫോണ്‍ 4ജി വേരിയന്റ് ഉടന്‍ ഇന്ത്യയിലെത്തും

വിവോ വൈ 53 എസ് സ്മാര്‍ട്‌ഫോണ്‍ 4 ജി, 5 ജി വേരിയന്റുകളില്‍ അവതരിപ്പിച്ചു. ഇപ്പോള്‍, ബ്രാന്‍ഡ് വിവോ വൈ 53 എസിന്റെ 4 ജി വേരിയന്റ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. വിവോ വൈ 53 എസ് മീഡിയടെക് ഹീലിയോ ജി 80 പ്രോസസര്‍, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളോടെയാണ് പുറത്തിറക്കിയത്.[www.malabarflash.com]


വിവോ വൈ 53 സ്മാര്‍ട്‌ഫോണിന്റെ 8 ജിബി റാം 128 ജിബി റോം ഓപ്ഷന് 22,990 രൂപയാണ് വില വരുന്നത്. ഡീപ് സീ ബ്ലൂ, ഫന്റാസ്റ്റിക് റെയിന്‍ബോ തുടങ്ങിയ നിറങ്ങളില്‍ ഇത് വിപണിയില്‍ നിന്നും വാങ്ങാവുന്നതാണ്. വരാനിരിക്കുന്ന വിവോ വൈ 53 എസ് ഹാന്‍ഡ്സെറ്റിന്റെ സവിശേഷതകള്‍ ഇപ്പോള്‍ വ്യക്തമാണ്. 

ലിസ്റ്റിംഗ് അനുസരിച്ച്, വിവോ വൈ 53 എസ് 6.58 ഇഞ്ച് എഫ്എച്ച്ഡി + എല്‍സിഡി പാനലുമായി വരും. കൂടാതെ സെല്‍ഫി ക്യാമറ സെന്‍സറിന് ഒരു വാട്ടര്‍ഡ്രോപ്പ് നോച്ചും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്ത് നല്‍കുന്നത്. കൂടുതല്‍ സ്റ്റോറേജ് ലഭിക്കുവാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഈ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഫണ്‍ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. കൂടാതെ, വിവോ വൈ 53 എസില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സംവിധാനമുണ്ട്. അതില്‍ 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മാത്രവുമല്ല, 16 എംപി സെല്‍ഫി ക്യാമറയും ലഭിക്കുന്നത്. 

സുരക്ഷ ഉറപ്പാക്കുവാന്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറിനെയും 4 ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ചാര്‍ജ് ചെയ്യുന്നതിനും കണക്റ്റിവിറ്റിക്കായി ഡാറ്റ സിങ്ക് ചെയ്യുന്നതും ഇത് സപ്പോര്‍ട്ട് ചെയ്യും.

Post a Comment

0 Comments