Top News

വിവാഹ പാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നല്‍; 16 പേര്‍ മരിച്ചു, വരന് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന് പരിക്കേറ്റു. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. [www.malabarflash.com]

ഇടിമിന്നല്‍ ശക്തമായപ്പോള്‍ വധു വിവാഹ വേദിയില്‍ ഉണ്ടായിരുന്നില്ലെന്ന് പോ ലീസ് ഓഫിസറായ ഷാക്കിബ് അല്‍ റബ്ബി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശില്‍ പലയിടത്തും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയില്‍ ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടിമിന്നല്‍ മൂലം 2016ല്‍ മാത്രം 200 പേര്‍ മരിച്ചു. 

ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലും നിരവധി പേരാണ് മിന്നലേറ്റ് കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post