NEWS UPDATE

6/recent/ticker-posts

യുപിയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, സര്‍ക്കാര്‍ ജോലിയുമില്ല; കടുത്ത നിര്‍ദേശങ്ങളുമായി ജനസഖ്യാ നിയന്ത്രണബില്‍

യു പി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ വിലക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ്.[www.malabarflash.com]


സംസ്ഥാന നിയമകാര്യ കമ്മീഷന്‍ പുറത്തുവിട്ട ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരട് രൂപത്തിലാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കുന്നതില്‍ നിന്നുള്ള വിലക്കടക്കം കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

സര്‍ക്കാരിന്റെ സഹായപദ്ധതികളില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ ഒഴിവാക്കണമെന്ന നിര്‍ദേശവും ബില്‍ മുന്നോട്ടുവെക്കുന്നുണ്ട്. യു പി സംസ്ഥാന നിയമകാര്യകമ്മീഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തലാണ് ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടത്. റേഷന്‍ കാര്‍ഡുകള്‍ നാലുപേര്‍ക്കായി ബില്‍ പരിമിതപ്പെടുത്തുന്നുണ്ട്. നികുതിദായകരുടെ പണം രണ്ടില്‍ കൂടുതല്‍ കുട്ടികള്ളവര്‍ക്ക് നല്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച് ജസ്റ്റിസ് മിത്തല്‍ അഭിപ്രായപ്പെട്ടത്.

അതേസമയം, രണ്ടു കുട്ടികളുള്ളവര്‍ക്ക് നിരവധി സഹായങ്ങളും സൗജന്യങ്ങളും നല്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. രണ്ടുകുട്ടികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ സര്‍വ്വീസില്‍ ഉടനീളം നല്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പ്രത്യേക പ്രോവിഡന്റ് ഫണ്ട്, വീട് , സ്ഥലം എന്നിവ വാങ്ങുന്നതിന് സബ്‌സിഡികള്‍ തുടങ്ങി നിരവധി സഹായങ്ങളാണ് രണ്ടു കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബില്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലില്ലാത്ത രണ്ടുകുട്ടികള്‍ ഉള്ളവര്‍ക്കും നിരവധി സൗജന്യങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. വെള്ളം, വൈദ്യുതി, വീട്ട് നികുതി, വീടിന് എടുക്കുന്ന വായ്പ എന്നിവയുടെ നിരക്കില്‍ വലിയ ഇളവാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവര്‍ക്കും ലഭ്യമാകുക. ഒറ്റ കുട്ടിയുള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസിലും പുറത്തും നിരവധി സൗജന്യസഹായം കരട് ബില്‍ നല്കുന്നുണ്ട്.

യു പി നിയമകാര്യ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബില്ലിന്റെ കരട് രൂപം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ബില്ല് സംബന്ധിച്ച് പൊതുജനങ്ങളുടെ നിര്‍ദേശം ജൂലൈ 19 വരെ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. 2021-30 കാലഘട്ടത്തിലെ സര്‍ക്കാരിന്റെ പുതിയ ജനസഖ്യാനയം ഞായറാഴ്ച്ച മുഖ്യമന്ത്രി യോഗി ആദിത്യതാഥ് പ്രഖ്യാപിക്കും.

കഴിഞ്ഞമാസം അസമില്‍ പുതിയതായി നിലവില്‍ വന്ന ഹിമന്ദ് ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരും ജനസഖ്യാനിയന്ത്രണത്തിന് ബില്‍ മുന്നോട്ടുവെച്ചിരുന്നു.

Post a Comment

0 Comments