NEWS UPDATE

6/recent/ticker-posts

ഉദുമയിലെ മുക്കുപണ്ട തട്ടിപ്പ്: പ്രതിയുടെ വീട്ടില്‍ നിന്നും ഒന്നര കിലോ മുക്കുപണ്ടം കണ്ടെടുത്തു

ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി രണ്ട് മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതി കളനാട് അരമങ്ങാനം സുനൈബ് വില്ലയില്‍ കെ.എ മുഹമ്മദ് സുഹൈറിന്റെ വീട്ടില്‍ നിന്നും ഒന്നര കിലോയോളം മുക്കുപണ്ടങ്ങള്‍ കണ്ടെടുത്തു.[www.malabarflash.com]


ഡി വൈ എസ് പി. സി കെ സുനില്‍കുമാര്‍, ഇന്‍പക്ടര്‍ പി രാജേഷ്, എസ് ഐ രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പൂശിയ തിരൂര്‍ പൊന്നാണ് കണ്ടെത്തിയത്. ഇവ പരിശോധിച്ചു വരികയാണ്.

പണയം വെയ്ക്കുമ്പോള്‍ മാലയുടെ കൊളുത്താണ് സാധാരണ നിലയില്‍ ഉരച്ചു നോക്കി സ്വര്‍ണ്ണമാണെന്നു ഉറപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയ തട്ടിപ്പ് സംഘം മാലകളുടെ കൊളുത്ത് സ്വര്‍ണ്ണത്തിലാണ് നിര്‍മ്മിച്ചിരുന്നത്.

മുഹമ്മദ് സുഹൈലിനെ കൂടാതെ റുഷൈദ്, അബ്ദുല്‍ റഹീം, എം അനീസ്, മുഹമ്മദ് ഷമാല്‍, മുഹമ്മദ് സിയാദ് മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ് മുഹമ്മദ് സഫാന്‍, മുഹമ്മദ് ഹാഷിം, ഹരാസുള്ള എന്നിവരും പ്രതികളാണ്. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഹോസ്ദുര്‍ഗ് കോടതിയിലാക്കിയ മുഹമ്മദ് സുഹൈലിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments