Top News

സ്വകാര്യ ഭാ​ഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; അനന്യകുമാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൈമാറി

കൊച്ചി: കൊച്ചിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ് വുമൺ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി.[www.malabarflash.com]

അനന്യ നേരത്തെ ലിം​ഗമാറ്റ ശസ്ത്രക്രിയയുമായി ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന ഉണങ്ങാത്ത മുറിവ് സ്വകാര്യ ഭാ​ഗത്തുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ പി ആർ. സന്തോഷ് വ്യക്തമാക്കി.

അനന്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്ത് ജിജു ഗിരിജാ രാജിനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വെെറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ജിജുയെന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post