കാസറകോട്: ജില്ലയില്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് വാക്സിനേഷന് നല്‍കും. അല്ലെങ്കില്‍ വാക്സിനേഷന് ക്യാമ്പില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കും.[www.malabarflash.com]
പരിശോധന കുറയുന്നതാണ് ജില്ലയില്‍ ടിപിആര്‍ കൂടുന്നതിന് കാരണമെന്ന് കളക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് തീരുമാനിച്ചു.
ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കും. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും പോലീസിനും സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ക്കും നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, സബ് കളക്ടര്‍ ഡി.ആര്. മേഘശ്രീ, എഡിഎം എ.കെ. രമേന്ദ്രന്‍, എഎസ്പി ഹരിശ്ചന്ദ്ര നായിക്, ഡിഎംഒ കെ.ആര്. രാജന്, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Post a Comment