Top News

ആർഎസ്എസ് - എസ്‌ഡിപിഐ സംഘർഷം; എസ്ഡിപിഐ നേതാവിന് വെട്ടേറ്റ് ഗുരുതരം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എസ്ഡിപി ഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ (27) ആണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.[www.malabarflash.com]
 
നേരത്തെ ബിജെപി പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസില്‍ പ്രതിയാണ് സക്കീര്‍ഹുസൈന്‍. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സഞ്ജിത്, സുദര്‍ശന്‍, ഷിജു, ശ്രീജിത്ത് എന്നിവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.





Post a Comment

Previous Post Next Post