NEWS UPDATE

6/recent/ticker-posts

പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

തിരുവനന്തപുരം: സംസ്​ഥാന​ത്തെ പ്ലസ്​ടു, വി.എച്ച്​.എസ്​.ഇ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ​ശിവൻകുട്ടിയാണ്​ ബുധനാഴ്ച മൂന്നുമണിക്ക്​ ഫലം പ്രഖ്യാപിക്കുക.[www.malabarflash.com
]

കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തിൽ വൈകിയാണ്​ പരീക്ഷ ആരംഭിച്ചത്​. ഇതിൻറെ മൂല്യ നിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷ​ ബോർഡ്​ യോഗം ചേർന്നു.

ജൂലൈ 15നാണ്​ പ്രാക്​ടിക്കൽ പരീക്ഷകൾ തീർന്നത്​. തുടർന്ന്​ 15 ദിവസത്തിനകമാണ്​ ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്​ടിക്കലും വൈകിയെങ്കിലും ഉത്തരകടലാസ്​ മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത്​ സ്​കൂളുകളിൽനിന്ന്​ തന്നെ ചെയ്​തത്​ ഫലം പ്രഖ്യാപന നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

ജൂൺ ആദ്യം എഴുത്ത്​ പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചപ്പോഴും പ്ലസ്​ടു പ്രാക്​ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷ പേപ്പർ മൂല്യനിർണയും ജൗൺ 19ഓടെ അവസാനിച്ചു. 

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ്​ ഹയർസെക്കൻഡറി കോഴ്​സുകളുടെ ഫലപ്രഖ്യാപനം.

ഫ​ലം ല​ഭ്യ​മാ​കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ:
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in

Post a Comment

0 Comments