Top News

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാനെ ക്യാംപസിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22) നെ മരിച്ച നിലയില്‍ കണ്ടെത്തി. [www.malabarflash.com]

മെഡിക്കല്‍ കോളജ് രണ്ടാം നമ്പര്‍ പുരുഷ ഹോസ്റ്റലിന് സമീപമാണ് വൈകുന്നേരം മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരും പോലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. മരണകാരണം വ്യക്തമല്ല. 

നിലവിലെ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് മരിച്ച ശരത്.

 

Post a Comment

Previous Post Next Post