Top News

കേരള മുസ്‌ലിം ജമാഅത്ത് പെരുന്നാൾ വസ്ത്ര വിതരണം നടത്തി

മുള്ളേരിയ: കേരള മുസ്‌ലിം ജമാഅത്ത് മുള്ളേരിയ സോൺ കമ്മിറ്റി ദർസ് വിദ്യാർഥികൾക്ക് പെരുന്നാളിന് വസ്ത്ര വിതരണം നടത്തി.[www.malabarflash.com] 

സോൺ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി വസ്ത്ര വിതരണോദ്ഘാടനം നിർവഹിച്ചു. 

സൂപ്പി മദനി കൊമ്പോട്, മഹ്മൂദ് ഹാജി ആലൂർ, ബശീർ സഅദി കിന്നിംഗാർ, മുഹമ്മദ് അജ്മാൻ, അബ്ദുല്ല പുളിയടി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുർറഹ്മാൻ സഖാഫി സ്വാഗതവും അബ്ദുർറസാഖ് സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post