ഉദുമ:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജാഗ്രതാ സമിതി യോഗത്തില്‍ തീരുമാനം.[www.malabarflash.com]
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ വസ്തു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കയ്യുറയും മാസ്‌കും കൃത്യമായി ധരിച്ച് മാത്രമേ ജോലി ചെയ്യാന്‍ പാടുളളൂ.
നിയമ ലംഘിക്കുന്നവരുടെ വാഹനങ്ങളടക്കം പിടിച്ചെടുത്ത് പകര്‍ച്ച വ്യാധി നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കും.
Post a Comment