തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. ടി.പി.ആർ 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആരാധനാലയങ്ങൾക്ക് പ്രവർത്തനാനുമതി. 15 പേർക്ക് മാത്രമാവും പ്രവേശനമുണ്ടാവുക.[www.malabarflash.com]
നേരത്തെ ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മറ്റ് പല മേഖലകളിലും ലോക്ഡൗൺ ഇളവ് അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെയായിരുന്നു വിമർശനം.
നേരത്തെ ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മറ്റ് പല മേഖലകളിലും ലോക്ഡൗൺ ഇളവ് അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെയായിരുന്നു വിമർശനം.
ഇതിന് പിന്നാലെ ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
Post a Comment