NEWS UPDATE

6/recent/ticker-posts

പി കോഡിനെ ചെറുക്കാം ആയുര്‍വേദത്തിലൂടെ

ഇക്കാലത്തു മിക്ക സ്ത്രീകളിലും കാണുന്ന ഒന്നാണ് PCOD. എന്താണ് PCOD(പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ്‌ ). പോളി എന്നാൽ ഒന്നിലധികം, സിസ്റ്റ് എന്നാൽ കുമിളകൾ. പരിശോധനയിൽ അണ്ഡശയത്തിന്റെ ഉപരിതലത്തിൽ നിരവധി കുമിളകൾ കോർത്തിണക്കിയത് പോലെയാവാം ഭൂരിഭാഗം PCOD കാണപ്പെടുന്നത്. ഇത് അണ്ഡവിസർജനം തടയുന്നു. 

PCOD വൻതോതിൽ ആർത്തവ പ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും സാധ്യത ഉണ്ടാകുന്നു എന്നതാണ് ഏറ്റവും ആശങ്കാജനമായ കാര്യം. അതിനാൽ ഈ രോഗത്തിനെതിരെ അധിക ശ്രദ്ധ ആവശ്യമാണ്.

PCOD കാരണങ്ങൾ
1. ജനിതക പാരമ്പര്യ കാരണങ്ങൾ
2. തെറ്റായ ആഹാര ശീലങ്ങളും ജീവിത രീതിയും
3. ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായി
എന്നാൽ കൃത്യമായ കാരണം വ്യക്തമല്ല.

ആർത്തവത്തിലുണ്ടാകുന്ന ക്രമക്കേടുകളാണ് PCOD യുടെ പ്രധാന ലക്ഷണം. രക്ത സ്രാവത്തിൽ ഏറ്റകുറച്ചിൽ,ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം നിലച്ചതു പോലെയുള്ള അവസ്ഥ, അമിതാവണ്ണം, താടിയും മീശ രോമങ്ങളും വളരുക, കഴുത്തിലെ കറുപ്പ്‌നിറം, മുഖക്കുരു, prolactine ഹോർമോൺ കൂടുക എന്നിവയല്ലാം PCOD യുടെ ലക്ഷണങ്ങളാണ്.

PCOD ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് വേണ്ടത്. അമിത വണ്ണം നിയന്ത്രിക്കലാണ് ആദ്യ പ്രതി വിധി. ശരീര ഭാരം കുറക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദീർഘ ദൂര നടത്തം, സൈക്ലിങ്, സ്കിപ്പിംഗ്, നൃത്തം ഇവയെല്ലാം ഫലപ്രദമാണ്.

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കാം. മാംസഹാരം, ജങ്ക് ഫുഡ്‌, കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്‌, ചോക്ലേറ്റ്, സോഫ്റ്റ്‌ ഡ്രിങ്ക്സ്, മൈദ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥത്തിന് മുൻ‌തൂക്കം നൽകുക, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

മാനസികാരോഗ്യത്തിന് കൂടി ഊന്നൽ നൽകികൊണ്ട് ആയുർവേദത്തിലൂടെ PCOD യെ പാർശ്വഫലങ്ങളില്ലാതെ ചികിത്സിക്കാൻ കഴിയും.

Dr. ആയിഷ ജന്നത്ത്
Dr aysha's ayurveda clinic kanhangad
Booking no: 7356578727

Post a Comment

0 Comments