ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പോലീസും. ജനപ്രിയ ആപ്പായി ഇപ്പോള്‍ ട്രെന്റിംങ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ ഇനിമുതല്‍ കേരള പോലീസും സജീവമാകും. കെപിഎസ്എം സെല്ല് എന്ന ഐഡിയിലാകും അക്കൗണ്ട് ഉണ്ടാവുക. ഇത് ട്രോള്‍ രൂപത്തിലാണ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ എന്ന തലക്കെട്ടോട് കൂടിയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.[www.malabarflash.com]
ക്ലബ് ഹൗസില്‍ കേരള പോലീസ് അക്കൗണ്ട് തുറക്കുന്നതോടെ പുതിയ പ്ലാറ്റ്‌ഫോമില്‍ ഉയര്‍ന്നു വരുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വേണം കരുതാന്‍. സിനിമാ താരങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ സജീവമായതിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തുകയും വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
സിനിമാ താരങ്ങളായ സുരേഷ് ഗോപി, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സാനിയ ഈയപ്പന്‍ എന്നിവരുടെ വ്യാജ ഐ.ഡികള്‍ ഉണ്ടായിരുന്നു ഇവര്‍ വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചയില്‍ സജീവമായതോടെയാണ് ഇവ വ്യജമാണെന്ന് വ്യക്തമായത്. ക്ലബ് ഹൗസിലുള്ളത് തന്റെ വ്യാജ അക്കൗണ്ടാണെന്ന് പറഞ്ഞ് വീഡിയോ തെളിവുകളോടെയായിരുന്നു ടൊവീനോ തോമസ് രംഗത്തെത്തിയത്.
വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്

കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് തുറന്നിരിക്കുന്നത്.
നിശ്ചിത സമയം കൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയ ആപ്പാണ് ക്ലബ് ഹൗസ്. വിവിധ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ പങ്കെടുക്കാനും അതില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ നടത്താനും ഈ ആപ്പുവഴി സാധിക്കും എന്നതുകൊണ്ട് തന്നെയാണ് ഇത് ഇത്രവേഗം ശ്രദ്ധേയമായതെന്ന് വേണം കരുതാന്‍.
Post a Comment