Top News

അമ്പതിന്റെ നിറവിൽ ബാഡൂർ എ എൽ പി സ്കൂൾ.. 'ഇന്നും മായാതെ നിലനിൽക്കുന്നുണ്ട് ചിതലരിക്കാത്ത ഒരുപിടി ഓർമ്മകൾ, ആ തിരുമുറ്റത്ത്'


ഞാൻ ഇവിടെ പഠിക്കുന്ന സമയത്ത് ഇങ്ങനെയായിരുന്നില്ല ഈ സ്ക്കൂൾ, ഇന്ന് ഇങ്ങനെയുള്ള കെട്ടിടവും, വെള്ളവും, മറ്റുള്ള പ്രാഥമിക സൗകര്യവും വന്നതിൽ വളരെ സന്തോഷം തോന്നുന്നു. 

അന്ന് വെറും ഒറ്റമുറി കെട്ടിടം, പ്ളയ് വുഡ് കൊണ്ട് മറച്ചായിരുന്നു കന്നട, മലയാളം ക്ളാസുകൾ വേർത്തിരിച്ചിരുന്നത്, കുട്ടികൾക്ക് കുടിവെള്ള സൗകര്യമോ, മറ്റുള്ള പ്രാഥമിക സൗകര്യമോ ഒന്നും തന്നെ അന്നുണ്ടായിരുന്നില്ല, അടുത്തുള്ള വീടുകളെ ആശ്രയിക്കാറായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. 

അന്നത്തെ ഹെഡ്മാസ്റ്റർ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ശങ്കർ റൈ മാസ്റ്റർ (ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ചങ്കരമാഷ്), എൻ്റെ ക്ളാസ് ടീച്ചർ ( അറബി ടീച്ചർ, ടീച്ചർ അറബി മാത്രമല്ല, മലയാളത്തിന് സ്ഥിരം അധ്യാപകനില്ലാത്ത കാരണത്താൽ മലയാളവും അധികമായി ടീച്ചർ പഠിപ്പിക്കുമായിരുന്നു.) 

മുൻ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഫാത്തിമത്ത് സുഹ്റ , നാട്ടുകാരനും, ഇപ്പോൾ സി പി എം  നേതാവുമായ കൃഷ്ണ മാസ്റ്ററും, അംഗഡി മുഗർ നാട്ടുകാരനായ ഞങ്ങളൊക്കെ അമ്മു മാസ്റ്റർ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ( ഇപ്പോഴും മാഷിൻ്റെ യഥാർത്ഥ പേര് എനിക്കറിയില്ല) മാഷും, ശങ്കർ റൈ മാഷും കന്നട അധ്യാപകരായിരുന്നു, മലയാളം അധ്യാപകനായി വർഷത്തിൽ ചിലപ്പോൾ രണ്ട് പേരൊക്കെ മാറുന്നത് കാരണം പേര് ഓർക്കാൻ സാധിക്കുന്നില്ല, എന്നാലും ഒരു മാഷ് ഇന്നും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു പക്ഷെ അവരുടെ പേരോ നാടോ എനിക്കറിയില്ല, 

കുട്ടികളെയൊക്കെ സ്വന്തം മക്കളായിക്കണ്ട് പഠിപ്പിക്കുന്ന വളരെ ആത്മാർത്ഥതയുള്ള ഗുരുനാഥന്മാരായിരുന്നു അവർ...., കുറച്ച് കാലം ഈ സ്ക്കൂളിൽ തന്നെ പരേതനായ കായ്ഞി മുക്രി ക്കാൻ്റെ നേതൃത്വത്തിൽ മദ്രസ്സാ ക്ളാസ്സും ഞാൻ പഠിച്ചതായി ഓർമ്മയുണ്ട് , പിന്നീടാണ് ബാഡൂർ പള്ളിയിലെ വരാന്തയിലേക്ക് മാറിയത്.. മരണപ്പെട്ട ഉസ്താദിന് ദൈവം കരുണ ചെയ്യട്ടെ.... 

ഇന്ന്.... 
ഈ സ്ക്കൂളിൽ ഒരു പാട് കാലം മലയാള അധ്യാപകനായി സേവനം ചെയ്യുന്ന പ്രിയപ്പെട്ട സുധീർ മാഷാണ് ഹെഡ്മാസ്റ്റർ . അദ്ധേഹത്തിൻ്റെ നേതൃത്ത്വത്തിലുള്ള അധ്യാപകരും, ടീച്ചർ മാരും പഠന പാഠ്യതര വിഷയങ്ങളിൽ വളരെ സു ത്യർഹമായ സേവനമാണ് കാഴ്ച്ചവെക്കുന്നത്. ജീവിച്ചിരിക്കുന്ന ഗുരുനാഥന്മാർക്കൊക്കെയും സർവ്വേശ്വരൻ ആയുരാരോഗ്യവും, ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Post a Comment

Previous Post Next Post