NEWS UPDATE

6/recent/ticker-posts

മെട്രോമാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിസഭയിലേക്ക്? ; പുനസംഘടനയില്‍ നിര്‍ണ്ണായക തീരുമാനം മോദി-നദ്ദ കൂടിക്കാഴ്ചയ്ക്ക് ശേഷം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലേക്ക് മെട്രോമാന്‍ ഇ ശ്രീധരനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പം ഇ ശ്രീധരന്റെ പേരും സാധ്യതാപട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാനായി കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനസംഘടനയുണ്ടായേക്കുമെന്ന് സൂചനയക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മന്ത്രിസഭയിലേക്ക് ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ഡല്‍ഹിയില്‍ ചേരുന്ന രണ്ടുദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാകുക. ഇതില്‍ നിന്ന് മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തത വരുത്തും. എന്നാല്‍ അടുത്തദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും നിര്‍ണ്ണായക തീരുമാനമുണ്ടാകുക എന്നാണ് സൂചന.

അതേസമയം, ഏതെല്ലാം മന്ത്രിസ്ഥാനങ്ങളായിരിക്കും പുനസംഘടനയ്ക്ക് വിധേയമാകുന്നതെന്നത് സംബന്ധിച്ച് സൂചനകളില്ല. മുന്‍പ് അദ്ദേഹത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാക്കി നിയമിക്കുന്നതിനെ കുറിച്ച് ബിജെപി നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇ ശ്രീധരന്‍ ആ പ്രചാരണം നിഷേധിച്ചിരുന്നു.

Post a Comment

0 Comments