Top News

സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ രണ്ടു ബാഗില്‍ എന്ത്? ദുരൂഹതയെന്ന് കോണ്‍ഗ്രസ്

പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ നിന്നും സഹായികള്‍ കാറിലേക്ക് മാറ്റിയ ബാഗുകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം.[www.malabarflash.com]

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പരിശോധന നടത്തിയില്ലെന്നും ബാഗില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജി ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ കൂടുതല്‍ ദുരൂഹതയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളില്‍ എന്തായിരുന്നുവെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് സുരേന്ദ്രന്‍ പണം കൈമാറിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പണമിടപാട് സംബന്ധിച്ച് കൂടുതല്‍ ആരോപണങ്ങളും ദുരൂഹതയും ഉയര്‍ന്നിരിക്കുന്നത്.

Post a Comment

Previous Post Next Post