NEWS UPDATE

6/recent/ticker-posts

"ബിജെപി കുരുക്കില്‍', സി.​കെ. ജാ​നു​വി​ന് കെ. ​സു​രേ​ന്ദ്ര​ന്‍ പത്തു ല​​​ക്ഷം ന​ല്‍​കി​യെ​ന്ന് ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ പാ​​​ര്‍​ട്ടി നേ​​​താ​​​വി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍

ക​​​ണ്ണൂ​​​ര്‍: കു​​​ഴ​​​ല്‍​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി എ​​​ന്‍​ഡി​​​എ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ പാ​​​ര്‍​ട്ടി നേ​​​താ​​​വി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ പ്ര​​​സീ​​​ത അ​​​ഴീ​​​ക്കോ​​​ടാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി നേ​​​താ​​​വാ​​​യി​​​രു​​​ന്ന സി.​​​കെ. ജാ​​​നു​​​വി​​​നു പ​​​ത്ത് ല​​​ക്ഷം ന​​​ല്‍​കി​​​യെ​​​ന്നാ​​​ണ് പ്ര​​​സീ​​​ത ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ. ​​​സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ​​​യും പു​​​റ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്.[www.malabarflash.com]


എ​​​ന്‍​ഡി​​​എ​​​​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ പ​​​ത്തു കോ​​​ടി രൂ​​​പ വേ​​​ണ​​​മെ​​ന്നാ​​ണു സി.​​​കെ. ജാ​​​നു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​ദ്യം ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍ ത​​​യാ​​​റാ​​​യി​​​ല്ല. പി​​​ന്നീ​​​ട് പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യ്ക്ക് ധാ​​​ര​​​ണ​​​യാ​​​യെ​​​ന്നു​​​മാ​​​ണ് ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. താ​​​ന്‍ നേ​​​ര​​​ത്തേ സി​​​പി​​​എ​​​മ്മു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മ്പോ​​​ള്‍ പ​​​ല​​​രി​​​ല്‍നി​​​ന്നും ക​​​ട​​​മാ​​​യി പ​​​ണം വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​ത് തി​​​രി​​​ച്ചു കൊ​​​ടു​​​ക്കാ​​​തെ എ​​​ന്‍​ഡി​​​എ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ച്ചാ​​​ല്‍ അ​​​വ​​​ര്‍ പ്ര​​​ശ്‌​​​ന​​​മു​​​ണ്ടാ​​​ക്കും. തി​​​രി​​​ച്ചു ന​​​ല്‍​കാ​​​നു​​​ള്ള​​​വ​​​ര്‍ക്കു ന​​​ല്‍​കാ​​​നാ​​​​​​ണ് പ​​​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു സി.​​​കെ.​​​ജാ​​​നു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നു​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും പ്ര​​​സീ​​​ത​​​യും കെ. ​​​സു​​​രേ​​​ന്ദ്ര​​​നും ത​​​മ്മി​​​ലു​​​ള്ള ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

എ​​​ന്‍​ഡി​​​എ​​​യു​​​ടെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യി ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​യെ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​നെ​​ക്കൂ​​​ടി പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​ന്നു കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു. നേ​​​രത്തേ പ​​​ല സാ​​​മ്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഉ​​​യ​​​ര്‍​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സി.​​​കെ. ജാ​​​നു​​​വി​​​നെ പാ​​​ര്‍​ട്ടി​​​യി​​​ല്‍ നി​​​ന്നും മാ​​​റ്റി നി​​​ര്‍​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​ഷ്‌​​ട്രീ​​യ പാ​​​ര്‍​ട്ടി എ​​​ന്‍​ഡി​​​എ​​​യു​​​ടെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​ക​​​ണ​​​മെ​​​ങ്കി​​​ല്‍ സി.​​​കെ. ജാ​​​നു വേ​​​ണ​​​മെ​​​ന്ന കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ നി​​​ര്‍​ബ​​​ന്ധ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ​​​രെ പാ​​​ര്‍​ട്ടി​​​യി​​​ലേ​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​ത്. പി​​​ന്നീ​​​ട് സി.​​​കെ. ജാ​​​നു പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കാ​​​തെ കാ​​​ര്യ​​​ങ്ങ​​​ള്‍ സ്വ​​​യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​രേ​​​ന്ദ്ര​​​ന്‍ ജാ​​​നു​​​വി​​​നു പ​​​ണം കൊ​​​ടു​​​ത്ത​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന​​​ല്ലെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യാ​​​ണെ​​​ന്നും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നു ശേ​​​ഷ​​​വും സി.​​​കെ. ജാ​​​നു​​​വി​​​നു സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​ണം ന​​​ല്‍​കി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. പാ​​​ര്‍​ട്ടി​​​യെ മ​​​റ​​​യാ​​​ക്കി പ​​​ണം വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ജാ​​​നു ചെ​​​യ്ത​​​ത്. കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ വി​​​ജ​​​യ് യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​ര്‍​ച്ച് ആ​​​റി​​​നാ​​​ണു ജാ​​​നു​​​വി​​​നു പ​​​ണം കൈ​​​മാ​​​റി​​​യ​​​ത്. പ​​​ണം കി​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പ​​​രി​​​പാ​​​ടി​​​ക്കു ജാ​​​നു​​​വും പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ബ​​​ത്തേ​​​രി സീ​​​റ്റി​​​ല്‍ പി​​​ന്നീ​​​ട് സി.​​​കെ. ജാ​​​നു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്. സി.​​​കെ. ജാ​​​നു​​​വി​​​നെ ഒ​​​രു ഐ​​​ക്ക​​​ണാ​​​യി ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടി ബി​​​ജെ​​​പി രാ​​​ഷ്‌​​ട്രീ​​​യ നേ​​​ട്ട​​​ത്തി​​​നാ​​ണു ശ്ര​​​മി​​​ച്ച​​​ത്.

പാ​​​ര്‍​ട്ടി​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫ​​​ണ്ടൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല. പാ​​​ര്‍​ട്ടി​​​യെ മ​​​റ​​​യാ​​​ക്കി വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ജാ​​​നു ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ര്‍​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ആ​​​ദി​​​വാ​​​സി​​​ക​​​ള്‍​ക്കു​​വേ​​​ണ്ടി എ​​​ന്തെ​​​ങ്കി​​​ലും മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല.

ആ​​​ദി​​​വാ​​​സി​​​ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണ് ജാ​​​നു ചെ​​​യ്ത​​​ത്. പാ​​​ര്‍​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ല്ലാം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും ജാ​​​നു വൈ​​​കി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. പാ​​​ര്‍​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ രേ​​​ഖാ​​​മൂ​​​ല​​​മാ​​​കും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ബാ​​​ങ്ക് മു​​​ഖേ​​​ന​​​യാ​​​യാ​​​ല്‍ ത​​​നി​​​ക്ക് സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ടം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന​​​റി​​​യാ​​​വു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് സി.​​​കെ.​​​ജാ​​​നു പാ​​​ര്‍​ട്ടി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ന്‍ താ​​​ത്പ​​​ര്യം കാ​​​ട്ടാ​​​തി​​​രു​​​ന്ന​​​ത്- പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി​​​ക്കു വ​​​ലി​​​യ തോ​​​തി​​​ല്‍ പ​​​ണ​​​മെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​ല്‍നി​​​ന്നാ​​​ണ് സി.​​​കെ. ജാ​​​നു​​​വി​​​ന് പ​​​ണം ന​​​ല്‍​കി​​​യ​​​തെ​​​ന്നും പ്ര​​​സീ​​​ത ആ​​​രോ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​ന് ബ​​​ത്തേ​​​രി​​​യി​​​ല്‍ ല​​​ഭി​​​ച്ച വോ​​​ട്ട് പോ​​​ലും ഇ​​​ത്ത​​​വ​​​ണ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

സി.​​​കെ. ജാ​​​നു​​​വി​​​നോ​​​ടൊ​​​പ്പം ബി​​​ജെ​​​പി​​​യും ഈ ​​​വോ​​​ട്ട് ക​​​ച്ച​​​വ​​​ട​​​ത്തി​​​നു പി​​​ന്നി​​​ലു​​​ണ്ട്. 2016നെ​​​ക്കാ​​​ള്‍ എ​​​ട്ടാ​​​യി​​​ര​​​ത്തോ​​​ളം വോ​​​ട്ടാ​​​ണ് സി.​​​കെ. ജാ​​​നു​​​വി​​​ന് ഇ​​​ത്ത​​​വ​​​ണ കു​​​റ​​​ഞ്ഞ​​​ത്. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ വോ​​​ട്ട് പോ​​​ലും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. മു​​​ത്ത​​​ങ്ങ സ​​​മ​​​രം മു​​​ത​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​ന്‍റെ പേ​​​രി​​​ല്‍ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ത്ത​​​ങ്ങ സം​​​ഭ​​​വം മു​​​ത​​​ലു​​​ള്ള സി. ​​​കെ. ജാ​​​നു​​​വി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​സീ​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ല്‍ സി.​​​കെ. ജാ​​​നു​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ തെ​​​ളി​​​വ് സ​​​ഹി​​​തം ന​​​ല്‍​കു​​​മെ​​​ന്നും പ്ര​​​സീ​​​ത പ​​​റ​​​ഞ്ഞു.

ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണരൂപം:

കെ.സുരേന്ദ്രന്‍: ഹലോ...

പ്രസീത: ഹലോ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്‌.

കെ.സുരേന്ദ്രന്‍: ആ...

പ്രസീത: ആ.. ഞാന്‍ മുമ്പേ ആ കാര്യമാണ്‌ പറഞ്ഞത്‌. ചേച്ചി ഇന്നലെ പത്ത്‌ കോടി എന്നൊക്കെ പറഞ്ഞത്‌ അത്‌ നമുക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ സാറിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ എന്ന്‌ നമുക്ക്‌ അറിയാം.

കെ.സുരേന്ദ്രന്‍: ഇപ്പോ അവരെന്താ പറയുന്നത്‌?

പ്രസീത: നിലവില്‍, ഇപ്പോ... ഞാന്‍ കാര്യം തുറന്നുപറയാം സാറിനോട്‌. നമ്മള്‍ അവിടെന്ന്‌ ഇങ്ങോട്ട്‌ വരുന്ന വഴിയില്‍ നമ്മള്‍ ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. കാരണം സാറ്‌ പറഞ്ഞത്‌ നമ്മള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്‌. അവര്‍ക്ക്‌ അത്‌ അധികം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാകില്ല. അവര്‍ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവര്‍ ലാസ്റ്റ്‌ ടൈമില്‍ ഒരുകാര്യം പറഞ്ഞു. അവര്‍ മുമ്പ്‌ സിപിഎമ്മില്‍ ഉണ്ടായ സമയത്ത്‌, അതായത്‌ നമ്മള്‍ ആ ഒരു സഹകരണ സമയത്ത്‌ അവര്‍ ആരോടൊക്കെയോ കുറച്ച്‌ കാശ്‌ ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ്‌ പറയുന്നേ. അപ്പോ ആ കാശ്‌ കൊടുക്കാതെ എനിക്ക്‌ എന്‍ഡിഎയുടെ ഭാഗമായിട്ട്‌ വന്നാല്‍ അവര്‍ പ്രശ്‌നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത്‌ ലക്ഷം രൂപ ഇപ്പോ വേണമെന്നാണ്‌ അവര്‍ പറയുന്നത്‌. ഇതില്‍ നമുക്ക്‌ ഒരു റോളുമില്ല. അപ്പോ അത്‌ അവര്‍ക്ക്‌ കൊടുക്കുകയാണെങ്കില്‍ ഈ ഏഴാം തീയതിയിലെ അമിത്‌ ഷായുടെ പരിപാടി തുടങ്ങിയാല്‍ മുതല്‍ അവര്‍ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്‌. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവര്‍ക്ക്‌ മത്സരിക്കേണ്ട ഒരു സീറ്റ്‌, വേറെ നമുക്ക്‌ വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്‌റ്റ്‌ പറഞ്ഞത്‌ ഇലക്ഷന്‍ കഴിഞ്ഞിട്ട്‌. അതൊക്കെ നമ്മള്‍ പറഞ്ഞ്‌ റെഡിയാക്കി അവേരോട്‌. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മള്‍ ഒരു മൂന്ന്‌ മണിക്ക്‌ ശേഷമാണ്‌ അവിടെന്ന്‌ വിട്ടത്‌. കാര്യങ്ങളൊക്കെ പറഞ്ഞ്‌ മനസിലാക്കിയിട്ട്‌. ക്യാഷിന്റെ കാര്യം സാറിന്‌ എങ്ങനെയാണ്‌ ഡീല്‍ ചെയ്യാന്‍ പറ്റുന്നതെന്ന്‌ വെച്ചാല്‍ ചെയ്‌തോ. അവര്‍ക്ക്‌ ഡയറക്ട്‌ കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ചെയ്‌തോ. അല്ലെങ്കില്‍ പിന്നെ എന്താണ്‌ ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്‌. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്‌റ്റാര്‍ട്ടിങ്ങിന്റെ, നമ്മുടെ കുറച്ച്‌ പ്രശ്‌നങ്ങളുമുണ്ട്‌ ഇതില്‍. അപ്പോ നമുക്ക്‌ എന്തെങ്കിലും ഒരിത്‌...

കെ.സുരേന്ദ്രന്‍: ആ പറഞ്ഞോ, അത്‌ പറഞ്ഞോ...സമയം കളയേണ്ട, അത്‌ പറഞ്ഞോ...

പ്രസീത: നമുക്ക്‌ എന്തെങ്കിലും കുറച്ച്‌ പൈസ നമുക്ക്‌ കൂടി തരണം. കാരണം നമ്മുടെ പാര്‍ട്ടിയുടെ വര്‍ക്കിനാണേ, നമ്മുടെ ഞാന്‍ പേഴ്‌സണലി അല്ല പറയുന്നേ...

കെ.സുരേന്ദ്രന്‍: ആ മനസിലായി. എല്ലാം മനസിലായി.

പ്രസീത: അത്‌ സാറിന്‌ തോന്നുന്ന ഇതില്‌...

കെ.സുരേന്ദ്രന്‍: ആ. എങ്ങനെ.. എവിടെവെച്ച്‌...

പ്രസീത: അത്‌ എന്താണെന്ന്‌ സാറ്‌ പറഞ്ഞോ.. നമ്മള്‍ എവിടെയാണ്‌ വരേണ്ടത്‌.

കെ.സുരേന്ദ്രന്‍: അല്ല, ഏഴാംതീയതി വരുമ്പോള്‍ നേരിട്ട്‌ കൈയില്‍ കൊടുക്കണമെങ്കില്‍ അങ്ങനെ കൊടുക്കാം. അല്ലെങ്കില്‍

പ്രസീത: ഹം... അതിന്‌ മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ്‌ നല്ലതെന്നാണ്‌ അവര്‍ പറയുന്നത്‌.

കെ.സുരേന്ദ്രന്‍: അവര്‍ ആറാംതീയതി വന്നോട്ടെന്ന്‌... ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാല്‍ മതിയല്ലോ.. അല്ലെങ്കില്‍ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ്‌ ഇലക്ഷന്‍ ടൈമില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.

പ്രസീത: അല്ല, സാര്‍, ഒരുകാര്യം കൂടി ഞാന്‍ അതിന്റെയിടയ്‌ക്ക്‌ പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കില്‍ നമ്മള്‍ പത്രസമ്മേളനം വിളിക്കാമെന്നാണ്‌ വിചാരിക്കുന്നത്‌.

കെ.സുരേന്ദ്രന്‍: ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.

പ്രസീത: ആ.. അതാണ്‌ വിചാരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഏഴാംതീയതി തന്നെ നമുക്ക്‌ അങ്ങോട്ടേക്ക്‌ കയറാല്ലോ, എറണാകുളത്തുവെച്ച്‌ തന്നെ പത്രസമ്മേളനം വിളിക്കാം.

കെ.സുരേന്ദ്രന്‍: അല്ല, ആറാം തീയതി തിരുവനന്തപുരത്ത്‌ വന്നിട്ട്‌ ഒരുദിവസം സ്റ്റേ ചെയ്‌താല്‍ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത്‌ ഉണ്ടാകും.

പ്രസീത: അതെയോ, എന്നാ അവിടെനിന്ന്‌ തന്നെ നമുക്ക്‌ പ്രസ്‌ ക്ലബ്‌ മീറ്റിങ്‌ വിളിക്കാലോ.

കെ. സുരേന്ദ്രന്‍: ഓ റൈറ്റ്‌ റൈറ്റ്‌... രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന്‍ പറയാം.

പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി

കെ.സുരേന്ദ്രന്‍: ശരി..

Post a Comment

0 Comments