NEWS UPDATE

6/recent/ticker-posts

മാതൃക വാടക നിയമവുമായി കേന്ദ്രം; മു​ൻ​കൂ​ർ വാ​ങ്ങാ​വു​ന്ന​ത്​ ര​ണ്ടു മാ​സ​ത്തെ വാ​ട​ക

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​വു​ന്ന മാ​തൃ​കാ വാ​ട​ക നി​യ​മം മു​ന്നോ​ട്ടു​വെ​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ന​ൽ​കാ​നു​ള്ള ക​ര​ടു​രൂ​പം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.[www.malabarflash.com]


സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.
 
പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ
  • വീ​ട്​ വാ​ട​ക​ക്ക്​ ന​ൽ​കുമ്പോ​ൾ ര​ണ്ടു മാ​സ​ത്തെ വാ​ട​ക പ​ര​മാ​വ​ധി സെ​ക്യൂ​രി​റ്റി തു​ക.
  • വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കെ​ട്ടി​ടം ന​ൽ​കു​േ​മ്പാ​ൾ ആ​റു​മാ​സ​ത്തെ വാ​ട​ക സെ​ക്യൂ​രി​റ്റി തു​ക.
  • വാ​ട​ക പു​തു​ക്കു​ന്നതിന്​ മൂ​ന്നു​മാ​സം മു​മ്പ്​ വാ​ട​ക​ക്കാ​ര​ന്​ നോ​ട്ടീ​സ്​ ന​ൽ​ക​ണം.
  • വാ​ട​ക കു​ടി​ശ്ശി​ക, ഒ​ഴി​പ്പി​ക്ക​ൽ എ​ന്നി​വ​ക്കാ​യി വൈ​ദ്യു​തി​യും വെ​ള്ള​വും വി​ച്ഛേ​ദി​ക്ക​രു​ത്.
  • ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം ഒ​ഴി​യാ​തി​രു​ന്നാ​ൽ ക​ന​ത്ത പി​ഴ
  • അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ഒ​രു ദി​വ​സം ​മുമ്പെ​ങ്കി​ലും ഉ​ട​മ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.
  • വാ​ട​ക ത​ർ​ക്ക​ങ്ങ​ൾ കേ​ൾ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി; അ​പ്പീ​ലി​ന്​ ​ട്രൈബ്യൂ​ണ​ൽ, റെൻറ്​ അ​തോ​റി​റ്റി.
  • 60 ദി​വ​സ​ത്തി​ന​കം ത​ർ​ക്ക​ങ്ങ​ളി​ൽ കോ​ട​തി തീ​രു​മാ​നം എ​ടു​ക്ക​ണം
  • വാ​ട​ക ക​രാ​ർ നി​ർ​ബ​ന്ധം; അ​ത്​ ജി​ല്ല റെൻ​റ്​ അ​തോ​റി​റ്റി​ക്ക്​ ന​ൽ​ക​ണം
  • ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ ത​സ്​​തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ൻ ​റെൻറ്​ അ​തോ​റി​റ്റി; ​റെൻറ്​ ട്രൈ​ബ്യൂ​ണ​ൽ മേ​ധാ​വി ജി​ല്ല ജ​ഡ്​​ജി.
  • ക​രാ​ർ​പ്ര​കാ​രം കെ​ട്ടി​ടം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​ദ്യ ര​ണ്ടു മാ​സം ഇ​ര​ട്ടി വാ​ട​ക; പി​ന്നെ നാ​ലി​ര​ട്ടി.
  • സെ​ക്യൂ​രി​റ്റി തു​ക തി​രി​ച്ചു​കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ പ​ലി​ശ​യും ന​ൽ​കേ​ണ്ടി​വ​രും.

Post a Comment

0 Comments