Top News

ബേക്കൽ അരവത്ത് കബഡി താരങ്ങള്‍ ഉള്‍പെടെ നാലു പേര്‍ക്ക് കുത്തേറ്റു

ഉദുമ: കബഡി താരങ്ങള്‍ ഉള്‍പെടെ നാലു പേര്‍ക്ക് കുത്തേറ്റു. ബേക്കൽ അരവത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.[www.malabarflash.com] 

അരവത്ത് കുതിരക്കോട്ടെ രാഘവൻ്റെ മകന്‍ ജിതേഷ് (22), യൂണിവേഴ്സിറ്റി കബഡി താരം സുരേഷിൻ്റെ മകന്‍ മല്ലേഷ് (22), സുരേഷിൻ്റെ മകന്‍ സുമേഷ് (22), ധര്‍മ്മൻ്റെ മകന്‍ ധനല്‍ (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജിതേഷിനും മല്ലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ ജിതേഷിനെ മംഗളുറു ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

അരവത്ത് അത്തി കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ അഭിലാഷ്, സുജിത്ത്, അഭിലാഷ്, വിനു, വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ മൊഴി നല്‍കിയത്. 

കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തേ ഇവിടെ ഉണ്ടായ പ്രശ്നങ്ങളുമായി  ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post