NEWS UPDATE

6/recent/ticker-posts

കോവിഡ് വ്യാപനം: കർശന നിയന്ത്രണം ഏർപ്പെടുത്തി ഉദുമ ഗ്രാമ പഞ്ചായത്ത്

ഉദുമ: ദിവസങ്ങള്‍ പിന്നിടും തോറും തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗവ്യാപനത്തിനു തടയിടാന്‍ മുഴുവന്‍ തദ്ദേശ വാസികളും പൂര്‍ണമായും സഹകരിക്കണമെന്നും, പഞ്ചായത്തിനകത്തെ മുഴുവന്‍ പിരപാടികളും നീട്ടി വെച്ച് സഹകരിക്കമണെന്നും ഉദുമ ഗ്രാമപഞ്ചായത്ത് അറിയിച്ചു.[www.malabarflash.com]

വിവാഹമടക്കമുള്ള പൊതു പരിപാടികള്‍ക്കും ഇതു ബാധമകമാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങളും കടുത്ത ഭീതിയിലാണ്. രോഗികളുടെ എണ്ണം ദിനംപ്രതി അധികരിച്ചു വരുന്നു. രോഗ വ്യാപനത്തിനു നിയന്ത്രണം വരുന്നതു വരേയും, അല്ലാത്ത പക്ഷം ചുരുങ്ങിയത് മൂന്നാഴ്ചത്തേക്കെങ്കിലും വിവാഹവും ഗൃഹപ്രവേശനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചടങ്ങുകളും നീട്ടിവെച്ച് സഹകരിക്കണമെന്നും അധിക്യതർ അറിയിച്ചു. 

ഇതിനായി പഞ്ചായത്ത് വാര്‍ഡു തല ജാഗ്രതാ സമിതികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, വിദഗ്ദ സമിതി മുന്നോട്ടു വെക്കുന്നവ നടപ്പിലാക്കാന്‍ ഗ്രാമതല ജാഗ്രതാ സമിതിയും, സന്നദ്ധപ്രവര്‍ത്തകരും മുന്നോട്ടു വരുമ്പോള്‍ ജനം അവരോട് സഹകരികണമെന്നും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അഭ്യര്‍ത്ഥിച്ചു. 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ 3,5,7,8 വാര്‍ഡുകളെ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപീച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് മുഴുവന്‍ ജനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് മെഡിക്കള്‍ ഓഫിസാര്‍ ഡോ. മുഹമ്മദ് അഭ്യര്‍ത്ഥിച്ചു. 

കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ള സംഘടനകള്‍ അതിനു തയ്യാറാവുന്ന വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് വിവരങ്ങള്‍ പഞ്ചായത്തിന് കൈമാറണം. 

യോഗത്തില്‍ പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീബി മാങ്ങാട്, സുധാകരന്‍, സൈനബ അബൂബക്കര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments