NEWS UPDATE

6/recent/ticker-posts

മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; വീണ ജോർജ്​ ആരോഗ്യമന്ത്രി, രാജീവിന്​ വ്യവസായം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കോവിഡ്​ പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​.[www.malabarflash.com]

പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. വി.ശിവൻകുട്ടിയായിരിക്കും അടുത്ത വിദ്യാഭ്യാസ മന്ത്രിയെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പി​ന്‍റെയും എക്​സൈസി​േന്‍റയും ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി.മുഹമ്മദ്​ റിയാസ്​ (പൊതുമരാമത്ത്, ടൂറിസം), കെ.രാധകൃഷ്​ണൻ (ദേവസ്വം, പിന്നാക്കക്ഷേമം, പാർലമെന്‍ററികാര്യ വകുപ്പ്​), സജി ചെറിയാൻ(ഫിഷറീസ്​, സാംസ്​കാരികം) എന്നിവരാണ്​ മറ്റു മന്ത്രിമാർ. 
വി.അബ്​ദുറഹ്​മാൻ( ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്​, ഹജ്ജ്​ കായികം). വി.എൻ വാസവൻ(സഹകരണം, രജിസ്​ട്രേഷൻ).

ഘടകകക്ഷികളു​ടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്​. ജെ.ഡി.എസിന്‍റെ കെ.കൃഷ്​ണൻകുട്ടിക്ക്​ വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐ.എൻ.എല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലിന്​ തുറമുഖ വകുപ്പിന്‍റെ ചുമതലയാണ്​ നൽകിയിരിക്കുന്നത്​. കേരള കോൺഗ്രസ്​(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ്​ മന്ത്രി. ആന്‍റണി രാജുവിന്​ ഗതാഗത വകുപ്പിന്‍റെ ചുമതല നൽകി. എ.കെ ശശീന്ദ്രനായിരിക്കും വനം മന്ത്രി.


മന്ത്രിമാരും വകുപ്പുകളും
  • പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
  • കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
  • വീണ ജോര്‍ജ്- ആരോഗ്യം
  • പി. രാജീവ്- വ്യവസായം
  • കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം 
  • ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
  • വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍
  • എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
  • പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
  • വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
  • കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
  • ആന്റണി രാജു- ഗതാഗതം
  • എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌.
  • റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
  • അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
  • സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
  • വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
  • ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
  • കെ.രാജന്‍- റവന്യു
  • പി.പ്രസാദ്- കൃഷി
  • ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്.

Post a Comment

0 Comments