NEWS UPDATE

6/recent/ticker-posts

ലോക്​ഡൗൺ: യാത്രക്കാർക്കുള്ള സർക്കാർ നിർദേശങ്ങൾ ഇവയാണ്​

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയുള്ള സമ്പൂർണ ലോക്ഡൗണിൽ റോഡുകളും ജലമാർഗങ്ങളും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ നിർത്തിവെക്കും. എന്നാൽ, മെട്രോ ഒഴികെയുള്ള വ്യോമ, റെയിൽ സർവിസുകൾ പ്രവർത്തിക്കും. ചരക്ക് ഗതാഗതം, ഫയർ, ക്രമസമാധാന, അടിയന്തര സേവനങ്ങൾ എന്നിവ അനുവദിക്കും.[www.malabarflash.com]


അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ആശുപത്രിയിലേക്കും ടാക്സി, ഉബർ, ഓല, ഓട്ടോറിക്ഷകൾ എന്നിവയിൽ സഞ്ചരിക്കാം. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും ടാക്​സിയിൽ സഞ്ചരിക്കാൻ അനുവദിക്കും. ഇവർ ടിക്കറ്റ്​ കൈയിൽ കരുതണം.

സ്വകാര്യ വാഹനങ്ങൾ അവശ്യസന്ദർഭങ്ങളിൽ മാത്രമേ അനുവദിക്കൂ. ആശുപത്രികളിലും കോവിഡ്-19 വാക്സിനേഷനും സ്വകാര്യ വാഹനങ്ങളിൽ പോകാം. യാത്രക്കാർ സത്യവാങ്​മൂലം കരുതണം.

ഹോസ്പിറ്റാലിറ്റി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. എങ്കിലും ഹോട്ടലുകൾ, ഹോം സ്റ്റേകൾ ലോഡ്ജുകൾ എന്നിവയിൽ വിനോദസഞ്ചാരികൾ കുടുങ്ങിപ്പോവുകയോ മെഡിക്കൽ, മറ്റ്​ അടിയന്തിര മേഖലയിലുള്ളവർ താമസിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പ്രവർത്തിക്കാം.

അവശ്യസർവിസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്​ഥാന സർക്കാർ സ്​ഥാപനങ്ങൾ ലോക്​ഡൗൺ കാലത്ത്​ തുറക്കില്ല. ബാങ്കുകൾ, പെട്രോൾ പമ്പ്​, കൊറിയർ, തപാൽ, ആരോഗ്യമേഖല, പലചരക്ക്​ - മത്സ്യ -മാംസ- പാൽ കടകൾ, മാധ്യമങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവൃത്തിക്കാം. കേബിൾ, ഡി.ടി.എച്ച്​ സേവനം അനുവദിക്കും.

Post a Comment

0 Comments