മുക്കം: ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ല (നാല്) ആണ് മരിച്ചത്.[www.malabarflash.com]
ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ, മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ തിരക്കിയപ്പോയാണ് വീട്ടുകാർ അപകടം കണ്ടത്. ഉടൻ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങൾ: ആയിശ ഫൈഹ, മുഹമ്മദ്.

Post a Comment