NEWS UPDATE

6/recent/ticker-posts

ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: ലക്ഷദ്വീപില്‍ തെറ്റായ നയങ്ങളും നിയമങ്ങളും നടപ്പാക്കി ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നാല് പേര്‍ അറസ്റ്റില്‍. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചതിനാണ് ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായത്.[www.malabarflash.com]

അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ശഫീഖിനെയുമാണ് കവരത്തി പോലീസ് പിടികൂടിയത്. വെറും ഹായ് എന്നുമാത്രമാണ് അഡ്മിനിസ്ട്രേറ്റര്‍ ഫ്രഫൂല്‍ പട്ടേലിന്റെ ഫോണിലേക്ക് താന്‍ അയച്ചതെന്നാണ് ശഫീഖ് എന്ന യുവാവിന്റെ പ്രതികരണം.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ദീപില്‍ ഉയരുന്നത്.

അതിനിടെ ആവശ്യമില്ലാത്ത നിയമങ്ങള്‍ നടപ്പാക്കി തങ്ങളുടെ സമാധാനജീതം തകര്‍ക്കരുതെന്ന് പത്മശ്രീ ജേതാവും ഗോളശാസ്ത്രജ്ഞനുമായ അലി മണിക്ഫാന്‍ പ്രതികരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തോന്നുന്നതാണ് ഇപ്പോള്‍ ദ്വീപില്‍ നടപ്പാക്കുന്നത്. നിരവധി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ദ്വീപില്‍ ഭരണം നടത്തിയിട്ടുണ്ട്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭരണം നടത്താറുള്ളത്.

ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്ത സ്ഥലമാണ്. ഗുണ്ടാ നിയമത്തിന്റെ ആവശ്യമില്ല. വെറുതേ കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടിയാണ് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദ്വീപുകാരുടെ ജീവിതത്തില്‍ കൈകടത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും മണിക്ഫാന്‍ വ്യക്തമാക്കി.

Post a Comment

0 Comments