NEWS UPDATE

6/recent/ticker-posts

ചാണക ചികിത്സ കോവിഡിനെ പ്രതിരോധിക്കില്ല; ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുമെന്ന്​​ മുന്നറിയിപ്പ്​

ന്യൂഡൽഹി: കഴിഞ്ഞദിവസമാണ്​​ ഗുജറാത്തിൽനിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്​. കോവിഡിനെ പ്രതിരോധിക്കുമെന്ന വിശ്വാസത്തിൽ നിരവധി പേർ പശുവിന്റെ ചാണകവും മൂത്രവുമെല്ലാം ശരീരത്തിൽ പുരട്ടുന്നതായിരുന്നു അതിലെ ഉള്ളടക്കം. നിലത്തിരിക്കുന്ന ആളുകൾ ബക്കറ്റുകളിലാക്കിയ ചാണകവും ഗോമൂത്രവും കലർന്ന മിശ്രിതം ദേഹത്തുപുരട്ടുന്നതും പശുക്കൾക്ക്​ ചുറ്റും നടക്കുന്നതും ​ഇതിൽ കാണാമായിരുന്നു.[www.malabarflash.com]


കഴിഞ്ഞ വർഷം കോവിഡിൽനിന്ന്​ രക്ഷപ്പെടാൻ ഈ പരിശീലനം സഹായിച്ചതായി ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ ഈ വിഡിയോയിൽ പറയുന്നുണ്ട്​. 'ഡോക്ടർമാർ പോലും ഇവിടെ വരുന്നുണ്ടെന്നും ഈ ചികിത്സ പ്രതിരോധശേഷി വർധിപ്പിച്ച്​ ഭയമില്ലാതെ രോഗികളുടെ അടുത്തേക്ക്​ പോകാമെന്ന്​ അവർ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. 

അഹമ്മദാബാദിന്​ സമീപമുള്ള ശ്രീ സ്വാമിനാരായൺ ഗുരുകുൽ വിശ്വവിദ്യ പ്രതിഷ്ഠനം ഗോശാലയിലാണ്​ ആളുകൾ ചാണകവും മൂത്രവും ചേർത്ത് ശരീരത്തിൽ പുരട്ടുകയും പശുക്കളെ കെട്ടിപ്പിടിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുന്നത്​.

അതേസമയം, ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും ഇത്​ ചിലപ്പോൾ ഗുരുതരമായ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകാമെന്നും ഡോക്ടർമാർ പറയുന്നു. 'തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ധാരണകളെ സംബന്ധിച്ചിടത്തോളം, ചാണകം കോവിഡിനെ പ്രതിരോധിക്കുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നുവെന്ന അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. രോഗലക്ഷണങ്ങൾക്കാണ്​ ചികിത്സ നൽകുന്നത്​. 

മാസ്​ക ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് അണുബാധ തടയാനുള്ള ഏക മാർഗം' -ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ പൾമോണോളജിസ്റ്റ് ഡോ. ഗ്യാൻ ഭാരതി വ്യക്​തമാക്കുന്നു.

'ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്തരം കിംവദന്തികൾക്ക്​ മുന്നിൽ ആളുകൾ വീഴരുത്. ഇത് ബ്ലാക്ക്​ ഫംഗസ്​ അണുബാധ, മ്യൂക്കോമൈക്കോസിസ് എന്നിവക്ക്​ കാരണമാകാം. അതിനാൽ ഇത്​ പ്രോത്സാഹിപ്പിക്കരുത്​. 

പ്രതിരോധ കുത്തിവെപ്പ്​ നടത്തുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക എന്നിവയാണ് മഹാമാരി കൈകാര്യം ചെയ്യാനുള്ള ഏക മാർഗം' -ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വികാസ് മൗര്യ കൂട്ടിച്ചേർത്തു.

Post a Comment

0 Comments