NEWS UPDATE

6/recent/ticker-posts

കനറാ ബാങ്കിൽ നിന്ന്​ 8.13 കോ​ടി ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ ക്ല​ർ​ക്കിനെ​ ബം​ഗ​ളൂ​രൂ​വി​ൽ ​നി​ന്ന്​ പിടികൂടി

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ൽ​നി​ന്ന് 8.13 കോ​ടി ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കാ​ഷ്യ​റും ക്ല​ർ​ക്കു​മാ​യ പ്ര​തി അ​റ​സ്​​റ്റി​ൽ. കൊ​ല്ലം പ​ത്ത​നാ​പു​രം ആ​വ​ണീ​ശ്വ​രം കോ​ടി​യാ​ട്ട് ജ്യോ​തി​സ് വീ​ട്ടി​ൽ വി​ജീ​ഷ് വ​ർ​ഗീ​സി​നെ​യാ​ണ്​ (36) ​​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.[www.malabarflash.com]

മൂ​ന്ന് മാ​സം​മു​മ്പ്​ ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ബം​ഗ​ളൂ​രൂ​വി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച മൂ​ഴി​യാ​ർ സി.​ഐ ഗോ​പ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ബം​ഗ​ളൂ​രു എ​ച്ച്.​എ​സ്.​ആ​ർ ലേഔ​ട്ട് ഫ്ലാ​റ്റി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. ത​ട്ടി​പ്പി​ൽ പ​ങ്കി​ല്ലെ​ന്ന പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര്യ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടി​ല്ല. ഭാ​ര്യ​യും മ​ക്ക​ളും പോലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

നാ​വി​ക സേ​ന​യി​ൽ പെ​റ്റി ഓ​ഫി​സ​റാ​യി​രു​ന്ന വി​ജീ​ഷ്, സൈ​ന്യ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം ക​ന​റാ ബാ​ങ്കി​ൽ ജോ​ലി​ക്ക്​ ക​യ​റു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ലെ കാ​ഷ്യ​ർ കം ​ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യ​വെ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ പ​ണം ത​ട്ടി​യെ​ട‌ു​ത്ത് മു​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി 14നാ​ണ് ക​ന​റാ ബാ​ങ്ക് അ​സി. മാ​നേ​ജ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വി​ജീ​ഷി​നെ​തി​രെ പ​ത്ത​നം​തി​ട്ട പോലീ​സ് കേ​സെ​ടു​ത്ത​ത്.

2019 ഡി​സം​ബ​ർ മു​ത​ൽ 2021 ഫെ​ബ്രു​വ​രി വ​രെ 191 അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മെ​ച്യു​രി​റ്റി കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ്ഥി​രം നി​ക്ഷേ​പ​ങ്ങ​ളും മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് തു​ക​ക​ളും ഇ​യാ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​പി​താ​വിന്റെ​യും പേ​രി​ൽ അ​വ​ർ അ​റി​യാ​തെ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും മാ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി. ഈ ​പ​ണം പി​ന്നീ​ട്​ ഒാ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​നും ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​നും ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ സി.​ഐ ബി​ജീ​ഷ് ലാ​ൽ പ​റ​ഞ്ഞു.

27നാ​ണ്​ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 21ന് ​കൊ​ല്ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി ര​ണ്ടു​ത​വ​ണ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി. ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും കൂ​ട്ടി തന്റെ ടാ​റ്റാ ഹാ​രി​യ​ർ കാ​റി​ൽ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ​ത്തി. അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ന് മു​ന്നി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച് ട്രെ​യി​നി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

ഈ ​കാ​ർ നേ​ര​ത്തേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ സിം​കാ​ർ​ഡ് ന​ശി​പ്പി​ച്ച ശേ​ഷം പു​തി​യ​ത് വാ​ങ്ങി​യി​ട്ടു. ബം​ഗ​ളൂ​രു​വി​ൽ വി​കാ​സ് കു​മാ​ർ എ​ന്ന പേ​രി​ൽ ഫ്ലാ​റ്റ്​ വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ​യും നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യും ഫോ​ൺ ന​മ്പ​റു​ക​ൾ പോലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പു​തി​യ സി​മ്മി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളി​ൽ ഒ​രാ​ളു​ടെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​ത് മൊ​ബൈ​ൽ ട‌​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ കു​രു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ് കു​മാ​ർ, സിഐ  ബി​ജീ​ഷ് ലാ​ൽ തു​ട​ങ്ങി​യ​വ​ർ ചോ​ദ്യം ചെ​യ്തു. വൈ​കീ​ട്ട് ഓ​ൺ​ലൈ​നാ​യി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ചി​ന് കേ​സ് ഫ​യ​ൽ ചൊ​വ്വാ​ഴ്​​ച കൈ​മാ​റും.

Post a Comment

0 Comments