Top News

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബദിയടുക്ക: ബദിയടുക്ക പിലാങ്കട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബദിയടുക്ക കന്യാന സ്വദേശിയും ബദിയടുക്ക ടൗണിലെ പഴയകാല മത്സ്യ വ്യാപാരിയുമായ കല്ലായം ഹസൈനാറിൻ്റെ മകൻ അബ്ദുൽ റസാഖ് (36) ആണ് മരിച്ചത്. 

ബൈക്കിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 8.30 മണിയോടെ ബദിയടുക്ക പിലങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയിൽ ബൈക്കും ബുള്ളറ്റും പൂർണമായും തകർന്നു. 

ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലൻസിൽ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ബീഫാത്വിമ. ഭാര്യ: സാജിദ (കുഞ്ചാർ ). മക്കളില്ല.
സഹോദരങ്ങൾ: ഹനീഫ്, അശ്റഫ്, ഖമറുദ്ദീൻ, അശ്കർ, സിദ്ദീഖ് (ഇരുവരും ഗൾഫിൽ), റുഖിയ, മറിയം, മൈമൂന, സകീന, ആയിഷ.

Post a Comment

Previous Post Next Post