NEWS UPDATE

6/recent/ticker-posts

കോവിഡ് മഹാമാരി മാതാവിന്‍റെ ജീവനെടുത്തു; 21കാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

കെയ്‌റോ: കോവിഡ് ബാധിച്ച് മാതാവ് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മകന്‍ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. ഈജിപ്ത് സ്വദേശിയായ 21കാരനാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]

ഒരു മാസം മുമ്പാണ് യുവാവിന്റെ മാതാവ് കോവിഡിന് കീഴടങ്ങിയത്. മാതാവിന്റെ മരണത്തിന് മുമ്പ് യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും മരണപ്പെട്ടിരുന്നു. ഈ വിയോഗങ്ങള്‍ ഇദ്ദേഹത്തെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് വൈകാരികമായ ഒരു കുറിപ്പും യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

'എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഉമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഉമ്മയുടെ മരണം എന്റെ ഹൃദയത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത്. ഉമ്മയുടെ ഈ പെരുന്നാള്‍ സ്വര്‍ഗത്തിലാണ്'- ആത്മഹത്യയ്ക്ക് മുമ്പ് യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.  

Post a Comment

0 Comments