NEWS UPDATE

6/recent/ticker-posts

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബൈ

ദുബൈ: ഇതൊരു നീന്തല്‍ക്കുളമാണ്. ഇതിന്റെ ഒരറ്റത്തു നിന്നു നോക്കിയാല്‍ മറ്റേയറ്റം കാണാനേ കഴിയില്ല. അതങ്ങനെ ചക്രവാളത്തിലേക്ക് നീണ്ടു നിവര്‍ന്നു കിടന്നു വിസ്മയിപ്പിക്കുകയാണ്. ഇതാ ഇത്തവണ ഇന്‍ഫിനിറ്റി സ്വിമ്മിങ് പൂളുമായാണ് ദുബൈ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലേക്കു കാലൂന്നിയിരിക്കുന്നത്.[www.malabarflash.com]

ചക്രവാളത്തിലേക്ക് നീളുന്ന നീലാകാശത്തിന് താഴെ, സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. പുതുതായി തുറന്ന ബീച്ച് റിസോര്‍ട്ടില്‍ 293.906 മീറ്റര്‍ ഉയരത്തില്‍ (964 അടി 3.1 ഇഞ്ച്), അതായത് ഈഫല്‍ ടവറിന്റെ ഏതാണ്ട് അത്രയും ഉയരത്തിലാണ് ഈ സ്വിമ്മിങ് പൂള്‍. 94.84 മീറ്റര്‍ നീളത്തിലും 16.5 മീറ്റര്‍ വീതിയിലും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐന്‍ ദുബൈ ഫെറിസ് വീലിന്റെയും ജുമൈറ ബീച്ചിലെ വെള്ള മണലിന്റെയും വിശാലമായ കാഴ്ചകള്‍ ഈ സ്വിമ്മിങ് പൂളില്‍ നിന്നും കാണാം. എല്ലാവര്‍ക്കുമൊന്നും ഇത് ഉപയോഗിക്കാനാവില്ല. 

21 വയസും അതില്‍ കൂടുതലുമുള്ള ഹോട്ടല്‍ അതിഥികള്‍ക്കായി മാത്രമാണ് ഈ കുളം തുറന്നിട്ടുള്ളത്. എന്നാല്‍ അടുത്തുള്ള റെസ്‌റ്റോറന്റായ സീത സെവന്റി സെവനില്‍ ഒരു ടേബിള്‍ ബുക്ക് ചെയ്തുകൊണ്ട് ഈ കാഴ്ചകള്‍ കാണാനാകും. അഡ്രസ് ബീച്ച് റിസോര്‍ട്ട് എന്നാണ് ഇതിന്റെ പേര്. ഹോട്ടലും റിസോര്‍ട്ടുമൊക്കെയാണെങ്കിലും ഇതിനുള്ളില്‍ റെസിഡന്‍ഷ്യല്‍ ടവറും ഉണ്ട്. 

അഡ്രസ് ബീച്ച് റിസോര്‍ട്ടിനൊപ്പം അഡ്രസ് ബീച്ച് റെസിഡന്‍സിയെ രണ്ട് ടവറുകളുടെ അടിത്തട്ടില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനായി 63-ാം നില മുതല്‍ 77-ാം നില വരെ സ്‌കൈബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നു. ആഢംബര അപ്പാര്‍ട്ടുമെന്റുകളുടെ ആവാസ കേന്ദ്രമായ ഇവിടുത്തെ സ്‌കൈബ്രിഡ്ജ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കൈബ്രിഡ്ജാണ്. 294.36 മീറ്റര്‍ (965.7 അടി) ഉയരത്തിലാണിത്. ജുമൈറ ഗേറ്റ് എന്നറിയപ്പെടുന്ന ഈ ബീച്ച് ഫ്രണ്ട് പ്രോപ്പര്‍ട്ടി 2020 ഡിസംബറില്‍ ആരംഭിച്ചു, ഇത് ഇതിനകം തന്നെ തിരക്കേറിയ ജുമൈറ സ്‌കൈലൈനിന്റെ മറ്റൊരു ആര്‍ക്കിടെക്ചര്‍ കൂട്ടിച്ചേര്‍ക്കലാണ്. എല്ലാത്തിനുമുപരി, ഒരു ടൂറിസ്റ്റ് ആകര്‍ഷണം.

Post a Comment

0 Comments