NEWS UPDATE

6/recent/ticker-posts

ബ്ലാക്ക്​ ഫംഗസിനുള്ള ഇഞ്ചക്​ഷൻ എത്തിച്ചു തരാമെന്ന്​ പറഞ്ഞ്​ 10 ലക്ഷം തട്ടിയ യു.പി സ്വദേശി പിടിയിൽ

ഡൽഹി: ബ്ലാക്ക്​ ഫംഗസിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ലിപോസോമൽ ആംഫോടെറിസിൻ -ബി ഇഞ്ചക്​ഷൻ എത്തിച്ചു തരാമെന്ന്​ പറഞ്ഞ്​ നിരവധി പേരിൽ നിന്നായി 10 ലക്ഷം രൂപ തട്ടിയ യു.പി സ്വദേശി ഡൽഹിയിൽ പിടിയിൽ. സാമുഹിക മാധ്യമങ്ങളിലൂടെ സ്വന്തം നമ്പർ പ്രചരിപ്പിച്ചാണ്​ ഇയാൾ തട്ടിപ്പ്​ നടത്തിയത്​.[www.malabarflash.com]


ഉത്തർപ്രദേശിലെ സിതാപൂർ സ്വദേശിയായ ആയുഷ്​ ആണ്​ പിടിയിലായത്​. കോവിഡ്​ രോഗികളിൽ ബ്ലാക്ക്​ ഫംഗസ്​ ബാധ വ്യാപകമായതോടെ ഇഞ്ചക്​ഷനുകൾക്ക്​ ദൗർലഭ്യമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത്​, മരുന്നെത്തിച്ചു തരാൻ വിളിക്കുക എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഇയാൾ സ്വന്തം നമ്പർ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യം ചിലർക്ക്​ ഇയാൾ മരുന്ന്​ എത്തിച്ചു നൽകുകയും ചെയ്​തിട്ടുണ്ട്​.

വിളിക്കുന്നവരോട്​ മുൻകൂറായി പണം അക്കൗണ്ടിൽ അടക്കാനാണ്​ ഇയാൾ ആവശ്യപ്പെട്ടിരുന്നത്​. ഒരു ഡോസിന്​ 25000 രൂപയാണ്​ അടക്കാൻ ആവശ്യപ്പെട്ടിരുന്നത്​. പണം അക്കൗണ്ടിൽ അടച്ചാൽ പിന്നീട്​ വിളിക്കുന്ന ആളിന്റെ നമ്പർ ​ബ്ലോക്ക്​ ചെയ്യുകയായിരുന്നു ആയുഷിന്റെ രീതിയെന്ന്​ ഡൽഹി പോലീസ്​ പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതി ലഭിച്ചതിന്റെ അടിസ്​ഥാനത്തിലാണ്​ പോലീസ്​ അന്വേഷണം നടത്തിയത്​.

വിലകൂടിയ രണ്ട്​ ഫോണുകൾ, രണ്ട്​ എ.ടി.എം കാർഡുകൾ എന്നിവ ഇയാളിൽ നിന്ന്​ പോലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ 96000 രൂപയും കൂടാതെ 17500 രൂപയും മാത്രമാണ്​ പോലീസിന്​ ഇയാളിൽ നിന്ന്​ കണ്ടെടുക്കാനായിട്ടുള്ളത്​.

2016 ൽ ബി​.കോം ബിരുദം നേടിയ ആയുഷ്​ ലഖ്​നോവിൽ റിയൽ എസ്​റ്റേറ്റ്​ ബിസിനസ്​ ചെയ്യുകയായിരുന്നു. ലോക്​ഡൗൺ തുടങ്ങിയതോടെ കടുത്ത നഷ്​ടത്തിലായിരുന്നു ആയുഷെന്നും പോലീസ്​ പറഞ്ഞു.

Post a Comment

0 Comments