മേല്‍പ്പറമ്പ്: എട്ട് മാസം മുമ്പ് വിവാഹിതയായ വനിതാ ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]
മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്. തലശ്ശേരിയിലെ ബഷീറിന്റെ മകളും കോട്ടിക്കുളം ബക്കര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. അബൂബക്കറിന്റെ മകന്റെ ഭാര്യയുമാണ് ഡോ. മഹ.
എട്ട് മാസം മുമ്പായിരുന്നു ഡോ. സവാഫറുമായുള്ള വിവാഹം. രണ്ടുപേരും എം.ബി.ബി.എസ്. ബിരുദം നേടിയ ശേഷം എം.ഡിക്ക് പഠിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഗര്‍ഭസ്ഥ ശിശുവിനെ കഴിഞ്ഞ ദിവസം പുറത്തെടുത്ത് അന്ത്യ കര്‍മം ചെയ്തിരുന്നു. മാതാവിനെയെങ്കിലും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


Post a Comment