Top News

സോളാർ കേസിൽ സരിത നായർക്ക് ആറു വർഷം കഠിനതടവ്

കോഴിക്കോട‌്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസിൽ രണ്ടാം പ്രതി സരിത നായർക്ക് ആറു വർഷം കഠിനതടവ്. തടവുശിക്ഷ കൂടാതെ സരിതക്ക് 40,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട‌് മൂന്നാം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റ് കെ. നിമ്മിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍റെ കേസ് മെയ് ആറിന് പരിഗണിക്കും.[www.malabarflash.com]


ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളിൽ കൃത്രിമം), 406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങൾ നൽകാമെന്നേറ്റ് വഞ്ചിക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് പിന്നാലെ സരിതയുടെ അഭിഭാഷകൻ ജാമ്യം തേടിയെങ്കിലും കോടതി നിഷേധിച്ചു.

സംസ്ഥാനത്ത് സോളാർ തട്ടിപ്പ് പരമ്പരയിൽ സരിതയെ ശിക്ഷിക്കുന്ന മൂന്നാമത്തെ കേസാണിത്. നേരത്തെ, എറണാകുളത്തെയും പത്തനംതിട്ടയിലെയും കേസിൽ ശിക്ഷ ലഭിച്ചിരുന്നു. രണ്ട് കേസിലും വിധി ചോദ്യം ചെയ്ത് സരിത അപ്പീൽ നൽകിയിട്ടുണ്ട്. രാവിലെ രണ്ട് പ്രതികൾക്കെതിരെയും കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ കോടതി, കേസിലെ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു.

Post a Comment

Previous Post Next Post