മധുര: മധുരയില്‍ അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താനെത്തിയ ബിജെപി നേതാക്കള്‍ക്ക് മര്‍ദ്ദനം. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് മധുര ഔട്ട് പോസ്റ്റ് ഏരിയയിലെ പ്രതിമയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് മഹാ സുശീന്ദ്രന്‍ സംഘവുമെത്തിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.[www.malabarflash.com]
മാലയിടാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത് വിടുതലൈ ചിരുത്തൈ കച്ചി പ്രവര്‍ത്തകര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചെങ്കിലും പിന്തിരിയാന്‍ ബിജെപി തയ്യാറായില്ല. തുടര്‍ന്ന് മഹാസുശീന്ദ്രനേയും ബിജെപി പ്രവര്‍ത്തകരേയും വിസികെ മര്‍ദ്ദിക്കുകയായിരുന്നു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിസംഘത്തെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി.
തമിഴ്‌നാട്ടില്‍ ഈയിടെ അംബേദ്കറിന്റേയും പെരിയാറിന്റേയും പ്രതിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ഡിഎംകെ സഖ്യ കക്ഷികൂടിയായ വിടുതലൈ ചിരുത്തൈ കച്ചി രംഗത്തെത്തുകയുണ്ടായി. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി സംഘം മാലയണിയിക്കാന്‍ എത്തിയപ്പോള്‍ വിസികെ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇരു വിഭാഗത്തേയും പിന്തിരിപ്പിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.


Post a Comment