NEWS UPDATE

6/recent/ticker-posts

ഒരു ബെഡിൽ രണ്ട്​ രോഗികൾ; വരാന്തയിൽ മൃതദേഹങ്ങൾ, ഡൽഹിയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ്​ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്​. ഒരു ബെഡിൽ തന്നെ രണ്ട്​ രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ ഡൽഹിയിൽ നിന്ന്​ പുറത്തു വന്നു.[www.malabarflash.com]


ലോക്​ നായക്​ ജയ്​ പ്രകാശ്​ നാരയൺ ആശുപത്രിയിലാണ്​ ഒരു ബെഡിൽ തന്നെ രണ്ട്​ രോഗികൾ ചികിത്സയിൽ കഴിയുന്നത്​. ഇതേ ആശുപത്രിയിലെ വരാന്തയിൽ കോവിഡ്​ മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഇട്ടതും വിവാദമായിരുന്നു​. 1500 ബെഡാണ്​​ ആശുപത്രിയിലുള്ളത്​. ഇതിൽ ഭൂരിപക്ഷം ബെഡുകളും നിറഞ്ഞിരിക്കുകയാണ്​.

മുഴുവൻ കോവിഡ്​ ബെഡുകൾ നിറഞ്ഞുവെന്ന്​ മെഡിക്കൽ ഡയറക്​ടർ സുരേഷ്​ കുമാർ പറഞ്ഞു. നിലവിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്​ അപ്പുറമുള്ള രോഗികളാണ്​ ആശുപത്രിയിലെത്തുന്നത്​. വ്യാഴാഴ്ച​ മാത്രം 158 പേരെ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments