NEWS UPDATE

6/recent/ticker-posts

ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല: നിയന്ത്രണം കടുപ്പിച്ചു

മലപ്പുറം: ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിരോധിച്ചു. ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.[www.malabarflash.com]

മലപ്പുറം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ മത നേതാക്കൻമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടായത്. ദിനംപ്രതി രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിലാണിത്.

16 പഞ്ചായത്തുകളിൽ ക​​​ൂടി ജില്ല കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്​, ഒതുക്കുങ്ങൽ, താനാളൂർ, നന്ന​മ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയം​ങ്കോട്​, ആല​ങ്കോട്​, വെട്ടം, പെരുവള്ളൂർ ​ഗ്രാമപഞ്ചായത്തുകളിലാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.. നേരത്തെ എട്ട്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊണ്ടോട്ടി നഗരസഭ, പോരൂർ, പള്ളിക്കൽ, പുളിക്കൽ, മംഗലം, ചീക്കോട്, ചെറുകാവ്​, മൊറയൂർ എന്നിവിടങ്ങളിലാണ്​ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

ജി​ല്ല​യി​ല്‍ ടൂ​റി​സം വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ആ​ഢ്യ​ന്‍പാ​റ, കു​റ്റി​പ്പു​റം നി​ള​യോ​രം പാ​ര്‍ക്ക്, പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ച്, പൊ​ന്നാ​നി ബീ​യ്യം പാ​ലം, ബീ​യ്യം കാ​യ​ല്‍, മ​ല​പ്പു​റം ശാ​ന്തി​തീ​രം പു​ഴ​യോ​ര പാ​ര്‍ക്ക്, മ​ഞ്ചേ​രി ചെ​ര​ണി പാ​ര്‍ക്ക്, വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം, ക​രു​വാ​ര​കു​ണ്ട് ചെ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജ്, മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് പാ​ര്‍ക്ക്, താ​നൂ​ര്‍ ഒ​ട്ടു​മ്പു​റം ബീ​ച്ച്, വ​ണ്ടൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​ര്‍, ക​രു​വാ​ര​കു​ണ്ട് കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, കു​റ്റി​പ്പു​റം മി​നി പ​മ്പ, പൊ​ന്നാ​നി ച​മ്ര​വ​ട്ടം സ്‌​നേ​ഹ​പാ​ത എ​ന്നീ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളിൽ സ​ഞ്ചാ​രി​ക​ള്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments