കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ മൻസൂർ വധക്കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. പുല്ലൂക്കര ഓച്ചിറക്കൽ പീടികയിലെ എരിക്കൻതൊടി വീട്ടിൽ വിജേഷിനെയാണ് (37) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കൊലപാതക സംഘത്തിന് സഹായം നൽകിയതെന്ന് കരുതുന്ന വിജേഷിന്റെ ബൈക്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ബുധനാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
ഇതോടെ മൻസൂർ കൊലപാതക കേസിൽ അറസ്റ്റിലായവർ അഞ്ചായി. കേസിലെ രണ്ടാം പ്രതി പൂല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ വെള്ളിയാഴ്ച കോഴിക്കാട് ജില്ലയിലെ ചെക്യാട് കായലോട് അരുണ്ടയിൽ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മുക്കിൽ പീടികയിലെ മൻസൂറിന്‍റെ വീട്ടിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയുള്ള സ്ഥലത്താണ് സി.പി.എം പ്രാദേശിക നേതാവും ശ്രീരാഗ് ഉൾപ്പെടെ നാല് പ്രതികളും ഒത്തുകൂടിയത്. ശ്രീരാഗ് ഉൾപ്പെടെയുള്ള പ്രതികളുടെ ദൃശ്യം വിഡിയോയിൽ വ്യക്തമാണ്.
കൊലപാതക സംഘത്തിന് സഹായം നൽകിയതെന്ന് കരുതുന്ന വിജേഷിന്റെ ബൈക്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ബുധനാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
ഇതോടെ മൻസൂർ കൊലപാതക കേസിൽ അറസ്റ്റിലായവർ അഞ്ചായി. കേസിലെ രണ്ടാം പ്രതി പൂല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ വെള്ളിയാഴ്ച കോഴിക്കാട് ജില്ലയിലെ ചെക്യാട് കായലോട് അരുണ്ടയിൽ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പോലീസ് റിപ്പോർട്ട് പ്രകാരം ഏപ്രിൽ ആറിന് ചൊവ്വാഴ്ച രാത്രി 8.13നാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ അക്രമം നടന്നത്. ഇതിന് 13 മിനിറ്റ് മുമ്പ് വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായി. അതിന് മുമ്പ് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്‍റെ തെളിവും പുറത്തുവന്നു. 
സംഭവസ്ഥലത്ത്നിന്ന് അറസ്റ്റിലായ ഒന്നാംപ്രതി ഷിനോസിന്‍റെ മൊബൈൽ ഫോൺ കോൾലിസ്റ്റിൽനിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്.
കൊലപാതകം നടന്ന ഉടനെ തന്നെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിനും നാട്ടുകാരും ചേർന്നാണ് ഷിനോസിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ആ സമയത്ത് തന്നെ ഫോൺ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശ്രീരാഗ്, ജാബിർ തുടങ്ങിയവർ തുടരെത്തുടരെ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്. മറ്റുചിലരുടെ കോളും ഈ സമയത്ത് ഫോണിൽ വന്നിട്ടുണ്ട്. എന്നാൽ, ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

Post a Comment